Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.എൻ.ഡി.പി യൂനിയൻ...

എസ്.എൻ.ഡി.പി യൂനിയൻ ശാഖകൾ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
വടശ്ശേരിക്കര: എസ്.എൻ.ഡി.പി യൂനിയൻ ശാഖകൾ പ്രക്ഷോഭത്തിലേക്ക്. റാന്നി എസ്.എൻ.ഡി.പി യൂനിയ‍ൻെറ കീഴി​ലെ വിവിധ ശാഖകളുടെ കൂട്ടായ്മയാണ് ശാഖാനേതൃത്വത്തിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഇതിനു മുന്നോടിയായി യൂനിയനിലുൾപ്പെടുന്ന വിവിധ ശാഖകളുടെ കൂട്ടായ്മ മാടമൺ 420ആം നമ്പർ ശാഖാ ഓഫിസിൽ നടന്നു. കടക്കെണിയിൽ ഉൾപ്പെട്ടിരിക്കുന്ന യൂനിയൻ കെട്ടിടത്തെ ജപ്തി നടപടികളിൽനിന്ന്​ കരകയറ്റുക, മൈക്രോ ഫിനാൻസിൽനിന്ന്​ വായ്‌പയെടുത്തു തിരിച്ചടച്ചവർക്കുപോലും ജപ്തി നോട്ടീസ് വന്നത് പരിഹരിക്കുക എന്നതാണ് ആവശ്യം. സൂചനയായി ഈ മാസം 28ആം തീയതി യൂനിയൻ ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂട്ടായ്മ് ചെയർമാൻ പി.കെ. വാസുദേവൻ അധ്യക്ഷതയിൽ കൂടിയ കൂട്ടായ്മ്മയിൽ പ്രമോദ് വാഴാംകുഴി , വിജയകുമാർ അത്തിക്കയം, സോമരാജൻ മാമ്പാറ, വിശ്വനാഥൻ കോട്ടമൺപാറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story