Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൈപ്പ് പൊട്ടൽ പതിവ്​;...

പൈപ്പ് പൊട്ടൽ പതിവ്​; റോഡുകൾ കുഴിയാകുന്നത്​ വേഗത്തിൽ

text_fields
bookmark_border
പൈപ്പ് പൊട്ടൽ പതിവ്​; റോഡുകൾ കുഴിയാകുന്നത്​ വേഗത്തിൽ
cancel
മല്ലപ്പള്ളി: കോടികൾ മുടക്കി ഉന്നതനിലവാരത്തിൽ നിർമിച്ച താലൂക്കിലെ മിക്ക റോഡുകളുടെയും തകർച്ച വേഗത്തിലാകുന്നു. പല റോഡുകളിലും ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കീഴ്​വായ്പൂര് സ്റ്റോർമുക്ക് കൊറ്റൻകുടി റോഡിലും കോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ് റോഡിലും പൈപ്പ്‌ലൈൻ പൊട്ടിയതിനെത്തുടർന്ന് ജല അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡ് വെട്ടിപ്പൊളിക്കൽ ആരംഭിച്ചു. റോഡി‍ൻെറ മധ്യഭാഗത്തും വശങ്ങളിലും വലിയ കുഴിയാണ് പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്നതിന് എടുക്കുന്നത്. പൂർണമായും തകർന്ന് കാൽനടപോലും ദുസ്സഹമായിരുന്ന റോഡ് നീണ്ട കാത്തിരിപ്പിനും സമരങ്ങൾക്കും ഒടുവിലാണ്​ ഉന്നതനിലവാരത്തിൽ ഉയർത്തി നിർമിച്ചത്​. പാടിമൺ- കോട്ടാങ്ങൽ റോഡിൽ ശാസ്താംകോയിൽ യതീംഖാനപ്പടി മുതൽ കുളങ്ങരക്കാവ് ക്ഷേത്രംപടി വരെ ഏഴിടത്താണ് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ കുഴിയെടുത്തത്​. ഒരോ കുഴിയും നികത്തിക്കഴിയുംമുമ്പേ തൊട്ടടുത്ത് അടുത്ത കുഴിയെടുക്കേണ്ട അവസ്ഥയിലാണ്. ഫോട്ടോ . കീഴ്​വായ്പൂര് കൊറ്റൻകുടി സ്റ്റോർമുക്ക് റോഡിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡ് കുഴിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story