Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓട്ടൻതുള്ളൽ ആചാര്യൻ...

ഓട്ടൻതുള്ളൽ ആചാര്യൻ കുഞ്ഞൻപിള്ള ആശാനെ ആദരിച്ചു

text_fields
bookmark_border
ഓട്ടൻതുള്ളൽ ആചാര്യൻ കുഞ്ഞൻപിള്ള ആശാനെ ആദരിച്ചു
cancel
മല്ലപ്പള്ളി: പ്രമുഖ ഓട്ടൻതുള്ളൽ ആചാര്യൻ കീഴ്‌വായ്പൂര് താഴത്ത്ചക്കാലയിൽ കുഞ്ഞൻപിള്ള ആശാനെ കലാമണ്ഡലം സംഘം ജന്മനാട്ടിലെത്തി ആദരിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ഭരണസമിതി അംഗവും തുള്ളൽ അധ്യാപകനുമായ കലാമണ്ഡലം പ്രഭാകരൻ എന്നിവർ ചേർന്ന് കലാമണ്ഡലം ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്‌കാരം സമ്മാനിച്ചു. രാമാനുജചരിതവും കല്യാണസൗഗന്ധികവും അടക്കമുള്ള തുള്ളൽ കഥകൾ പാടിക്കേൾപ്പിച്ച് കീഴ്വായ്പൂരി‍ൻെറ 'കുഞ്ചൻ നമ്പ്യാർ' വള്ളത്തോളി‍ൻെറ പിന്മുറക്കാരെ അത്ഭുതപ്പെടുത്തിയെന്ന്​ വൈസ് ചാൻസലർ പറഞ്ഞു. ശിഷ്യന്മാരും ആസ്വാദകരും പങ്കെടുത്ത ചടങ്ങിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​​ ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീത കുര്യാക്കോസ്, അംഗങ്ങളായ സുരേഷ് കുമാർ, പ്രകാശ് വടക്കേമുറി, രോഹിണി ജോസ്, സംഘടന പ്രതിനിധികളായ കീഴ്‌വായ്പൂര് ശിവരാജൻ, കെ.ജി. രാജേന്ദ്രൻ, ഇ.എസ്. തങ്കപ്പനാചാരി, ടി.വി. അജിത്കുമാർ, ആശാ‍ൻെറ കൊച്ചുമകൻ സുദീപ് എന്നിവർ സംസാരിച്ചു. ഫോട്ടോ . ഓട്ടൻതുള്ളൽ ആചാര്യൻ കീഴ്വായ്പൂര് താഴത്ത്ചക്കാലയിൽ കുഞ്ഞൻപിള്ള ആശാനെ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, കലാമണ്ഡലം പ്രഭാകരൻ എന്നിവർ ചേർന്ന് ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story