Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടിവെള്ളക്ഷാമം...

കുടിവെള്ളക്ഷാമം പരിഹരിക്കണം –ഐ.എൻ.എൽ

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ മലയോര പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഇന്ത്യൻ നാഷനൽ ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ ദേശീയ നേതൃത്വം സ്വീകരിച്ച നടപടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രവർത്തകസമിതി യോഗം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബിജു മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.എസ്.എം. ഹനീഫ, ട്രഷറർ അബ്ദുൽ ഷുക്കൂർ, ഓർഗനൈസിങ്​ സെക്രട്ടറി നിസാർ നൂർമഹൽ, വൈസ് പ്രസിഡൻറ് ഷിബു ജോസഫ്, നാഷനൽ ലേബർ യൂനിയൻ ജില്ല പ്രസിഡൻറ് നജീബ് ചുങ്കപ്പാറ, നാഷനൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് എ.എം. ആബിദ്, നാഷനൽ വിമൻസ് ലീഗ് ജില്ല പ്രസിഡൻറ് സബീന സാലി, അടൂർ മണ്ഡലം പ്രസിഡൻറ് രാജൻ സുലൈമാൻ, സെക്രട്ടറി റഫീഖ് പന്തളം, ആറന്മുള മണ്ഡലം പ്രസിഡൻറ് അജീസ് മുഹമ്മദ്, സെക്രട്ടറി നൗഫൽ കൊന്നമൂട്, തിരുവല്ല മണ്ഡലം പ്രസിഡൻറ് എ.കെ. ആസാദ്, സെക്രട്ടറി മുഹമ്മദ് സലിം, റാന്നി മണ്ഡലം സെക്രട്ടറി ഹാഷിം കൊല്ലംപറമ്പിൽ, കോന്നി മണ്ഡലം പ്രസിഡൻറ് ഷാജഹാൻ മാങ്കോട്, സെക്രട്ടറി ഷംസുദ്ദീൻ, എൻ.എൽ.യു ജില്ല ട്രഷറർ ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story