Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപകടം തലക്കുമീതെ:...

അപകടം തലക്കുമീതെ: ചുറ്റുമതിൽ തകർന്നുവീഴാറായ നിലയിൽ

text_fields
bookmark_border
അപകടം തലക്കുമീതെ: ചുറ്റുമതിൽ തകർന്നുവീഴാറായ നിലയിൽ
cancel
അടൂർ: സംസ്ഥാനപാതക്ക് അരികിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തി‍ൻെറ ചുറ്റുമതിൽ തകർന്ന് അപകടാവസ്ഥയിൽ. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ കേരള സർവകലാശാല അടൂർ ടീച്ചർ കോളജി‍ൻെറ ചുറ്റുമതിലാണ് തകർന്നുവീഴാറായി നിൽക്കുന്നത്​. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളുമുള്ള ജങ്ഷനിലാണ് ഈ സ്ഥാപനവും സ്ഥിതി ചെയ്യുന്നത്. കോളജ് വളപ്പിൽ മതിലിനോടു ചേർന്ന തണൽ മരങ്ങൾ വെട്ടിമാറ്റിയപ്പോഴാണ് മതിൽ തകർന്നത്. ഇതോടുചേർന്നാണ് നടപ്പാതയും സംസ്ഥാന പാതയും കടന്നുപോകുന്നത്. അടുത്തുതന്നെ കാത്തിരിപ്പ് കേന്ദ്രവും ഉണ്ട്. നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും മറ്റ്​ യാത്രക്കാരും കടന്നുപോകുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. ഇതുവരെ അധികൃതർ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. PTL ADR Danger wall കേരള സർവകലാശാല അടൂർ ടീച്ചർ എജുക്കേഷൻ കോളജി‍ൻെറ ചുറ്റുമതിൽ തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story