Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം ജങ്​ഷനിലെ...

പന്തളം ജങ്​ഷനിലെ സിഗ്നൽ സംവിധാനം പുനഃക്രമീകരിച്ചിട്ടും കുരുക്കഴിഞ്ഞില്ല

text_fields
bookmark_border
പന്തളം ജങ്​ഷനിലെ സിഗ്നൽ സംവിധാനം പുനഃക്രമീകരിച്ചിട്ടും കുരുക്കഴിഞ്ഞില്ല
cancel
പന്തളം: ജങ്​ഷനിലെ സിഗ്നൽ സംവിധാനം പുനഃക്രമീകരിച്ചിട്ടും ഗതാഗതക്കുരുക്കിന് അയവില്ല. ഒരാഴ്ചമുമ്പ് സിഗ്നൽ സംവിധാനം കേടായതിനെത്തുടർന്നാണ് പുനഃക്രമീകരിച്ചത്​. ഇപ്പോൾ പഴയ ദിശക​ളൊക്കെ മാറി. മുമ്പ് എം.സി റോഡിലെ ഒരുഭാഗം കഴിഞ്ഞാൽ ജങ്​ഷന്​ കിഴക്കുള്ള റോഡിലൂടെയാണ്​ വാഹനങ്ങൾ കടന്നുപോയിരുന്നത്. എന്നാൽ, സിഗ്നൽ സംവിധാനം പുനഃക്രമീകരിച്ചതോടെ ഇപ്പോൾ എം.സി റോഡിൽ രണ്ട് ഭാഗവും കഴിഞ്ഞശേഷമേ മാവേലിക്കര-പത്തനംതിട്ട റോഡിലേക്ക് വാഹനങ്ങൾക്ക്​ കടന്നുപോകാനാകൂ. ദിശ മാറിയെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടില്ല എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. വി.ഐ.പികളുടെ വാഹനങ്ങൾ ചീറിപ്പായുപ്പോൾ പൊലീസ് സിഗ്നൽ സംവിധാനം ഓഫാക്കുകയും ചെയ്യും. സ്കൂൾ തുറന്നതോടെ തിരക്കേറിയ പന്തളത്ത് തിങ്കളാഴ്ച രാവിലെ മണിക്കൂറുകളോളം രോഗിയുമായി എത്തിയ ആംബുലൻസും ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ഫോട്ടോ: എം.സി റോഡിൽ പന്തളം ജങ്​ഷനിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story