Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:32 AM IST Updated On
date_range 22 Feb 2022 5:32 AM ISTക്രഷർ യൂനിറ്റിലെ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് എം.എൽ.എ
text_fieldsbookmark_border
റാന്നി: കൊമ്പനോലിയിലെ സ്വകാര്യ ക്രഷർ യൂനിറ്റിൽ നടക്കുന്ന നിയമലംഘനങ്ങളുടെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസം ക്രഷറിൽനിന്ന് പാറയുമായി വന്ന ലോറിയിടിച്ച് തകർന്ന വീടുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ക്രഷർ യൂനിറ്റ് പ്രവർത്തനം സംബന്ധിച്ച് വലിയ പരാതിയാണ് നാട്ടുകാർ എം.എൽ.എയോട് പറഞ്ഞത്. പാറമടയിൽ വലിയ സ്ഫോടനങ്ങൾ നടക്കുന്നു. പാറ ഉൽപന്നങ്ങൾ വിൽക്കുന്നതിനാൽ രാത്രിയെന്നോ പകലെന്നോ സ്കൂൾ സമയമെന്നോ ഒന്നും നോക്കാതെ ടിപ്പർലോറികൾ ചീറിപ്പായുകയാണ്. ഇത് അപകടമുണ്ടാക്കുന്നതായും നാട്ടുകാർ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തി. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്. കൊമ്പനോലിയിലെ ക്രഷർ യൂനിറ്റിൽനിന്ന് ലോഡുമായി ഇടത്തറമുക്കിലേക്ക് വരുകയായിരുന്നു ലോറി. ഇടത്തറമുക്കിന് സമീപത്തെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാലുങ്കൽ സന്തോഷിൻെറ ഓട്ടോ ഇടിച്ചുതകര്‍ത്ത ശേഷം ഇടത്രമുക്ക് പാലത്തിങ്കല്‍ ജേക്കബ് തോമസ്, ഗീവര്‍ഗീസ് എന്നിവരുടെ വീടുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എം.എൽ.എ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story