Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശ്രദ്ധേയമായി ദേശീയ...

ശ്രദ്ധേയമായി ദേശീയ ബാലചിത്രരചന മത്സരം

text_fields
bookmark_border
പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്കൂളില്‍) നടത്തിയ ദേശീയ ബാലചിത്രരചന മത്സരം ശ്രദ്ധേയമായി. ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രഫ. ടി.കെ.ജി. നായര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ ഭാസ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി സൂപ്രണ്ട് ഷീബ ചിത്രരചനയുടെ തീം വിശദീകരിച്ചു. ജില്ല സെക്രട്ടറി ജി. പൊന്നമ്മ, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റും സമിതി എക്‌സിക്യൂട്ടിവ് അംഗവുമായ ടി.വി. പുഷ്പവല്ലി, കെ.ആര്‍. കൃഷ്ണകുറുപ്പ്, അരുണ്‍ കൃഷ്ണന്‍, വിഷ്ണു വി. കോട്ടയം, ശിശു പരിചരണകേന്ദ്രം മാനേജര്‍ ചന്ദ്രിക മുകുന്ദന്‍, സമിതി അംഗം രാജേശ്വരന്‍, മാധ്യമപ്രവര്‍ത്തകരായ ശ്രീജേഷ് കൈമള്‍, ഷാജി വെട്ടിപ്രം, ഉണ്ണികൃഷ്ണന്‍, തണല്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ PTL 10 DRAWING ദേശീയ ബാലചിത്രരചന മത്സരം ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രഫ. ടി.കെ.ജി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു PTL 11 TKG ശിശു ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയ ബാലചിത്രരചന മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story