Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടിക്ക്​...

അങ്ങാടിക്ക്​ നേട്ടമായത്​ കൂട്ടായ പ്രവർത്തനം

text_fields
bookmark_border
അങ്ങാടിക്ക്​ നേട്ടമായത്​ കൂട്ടായ പ്രവർത്തനം
cancel
റാന്നി: കൂട്ടായ പ്രവർത്തനം ഇത്തവണ അങ്ങാടി പഞ്ചായത്തിനെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളിലൊന്നാക്കാൻ കഴിഞ്ഞതായി പ്രസിഡന്‍റ്​ ബിന്ദു റെജി പറഞ്ഞു. സംസ്ഥാനതലത്തിലും ജില്ലതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മഹാത്മാ പുരസ്കാരം ലഭിച്ചത് പഞ്ചായത്തിന് തിലകക്കുറിയായി. ഉപഭോക്താക്കൾ ആവശ്യപ്പെടുമ്പോൾ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവൃത്തികൾ ചെയ്തുകൊടുക്കാൻ കഴിഞ്ഞു. കോഴിക്കൂട്, ആട്ടിൻകൂട്, തൊഴുത്ത് എന്നിവ നിരവധി ചെയ്തു കൊടുത്തു. നീരൊഴുക്ക് സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ കാണിച്ചു. 2020-21 വർഷത്തിൽ സജീവ തൊഴിൽ കാർഡ് ലഭിച്ച 78.65 ശതമാനം കുടുംബങ്ങൾക്കും തൊഴിൽ കൊടുക്കാൻ കഴിഞ്ഞത് നേട്ടമായി. 100-170 ശതമാനം തൊഴിൽ ദിനങ്ങൾ പ്രതീക്ഷിത ലേബർ ബജറ്റിന്റെ അടിസ്ഥാനം ഉണ്ടാക്കാൻ പഞ്ചായത്തിന്​ കഴിഞ്ഞു. 71.37 ശതമാനം തൊഴിൽ ദിനങ്ങൾ ഒരോ കുടുംബത്തിനും ലഭ്യമാക്കാൻ കഴിഞ്ഞതായി പ്രസിഡന്‍റ്​ അറിയിച്ചു. 99.11ശതമാനം പ്രവൃത്തി മുൻ സാമ്പത്തികവർഷത്തിൽ ആരംഭിക്കാൻ കഴിഞ്ഞു. Ptl rni - 2 Angadi Panachathu ഫോട്ടോ: 1 മഹാത്മാ പുരസ്കാരം മന്ത്രി എം.വി. ഗോവിന്ദനിൽനിന്ന് അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു റെജി ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story