Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകളഞ്ഞുകിട്ടിയ മൊബൈൽ...

കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തിരികെ നൽകി

text_fields
bookmark_border
കോന്നി: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ യുവാവിനു തിരികെ നൽകി പത്രം ഏജൻറ്. മങ്ങാരം മാങ്കുളം ഷെമീർ മൻസിലിൽ ഷെമീറിന്‍റെ 25,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് ശനിയാഴ്ച പുലർച്ച പത്രവിതരണത്തിനിടെ ആനക്കൂട് റോഡിൽ മുസ്​ലിം പള്ളിക്ക്​ സമീപം റോഡരികിൽനിന്ന് പത്രം ഏജന്‍റ് എം.എ. ബഷീറിന് ലഭിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഷെമീറിന്‍റെ ഫോൺ നഷ്ടപ്പെട്ടത്. നിരവധി തവണ ഫോൺ റിങ് ചെയ്തെങ്കിലും പാസ്​വേഡ് ലോക്ക്​ കാരണം തിരികെ വിളിക്കാൻ കഴിഞ്ഞില്ല. ഷെമീറിന്‍റെ മാതാവിന്‍റെ ചായക്കടയുടെ എതിർവശത്തുനിന്നുമാണ് ഫോൺ ലഭിച്ചത്. ബഷീർ ഇവരെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഫോൺ ഷെമീറിന്‍റേതാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഫോൺ കൈമാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story