Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടിക്കൽ സംഘർഷം:...

അങ്ങാടിക്കൽ സംഘർഷം: ജില്ലയിൽ സി.പി.എം-സി.പി.ഐ പോര്​ അടങ്ങുന്നില്ല

text_fields
bookmark_border
p4 leed പത്തനംതിട്ട: ജില്ലയിൽ സി.പി.എമ്മുമായുള്ള സി.പി.ഐയുടെ പോരിന്​ അന്ത്യമാകുന്നില്ല. കൊടുമൺ അങ്ങാടിക്കൽ സംഘർഷത്തിലെ ഉഭയകക്ഷി തീരുമാനങ്ങൾ നടപ്പാക്കാൻ സി.പി.എം തയാറാകാത്തത്​ സി.പി.ഐയെ ചൊടിപ്പിച്ചിരിക്കുകയാണ്​. എൽ.ഡി.എഫ്​ യോഗങ്ങളിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കണമെന്ന ആവശ്യം ശക്തമാണ്​. കഴിഞ്ഞദിവസം ചേർന്ന ജില്ല എക്‌സിക്യൂട്ടിവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ഈ ആവശ്യം ഉന്നയിച്ചു. കൊടുമൺ അങ്ങാടിക്കൽ സംഘർഷം സംസ്ഥാനമാകെ ചർച്ചയായിരുന്നു. ഇതിനെ പ്രതിപക്ഷ നേതാവുപോലും പരിഹസിക്കുന്ന സാഹചര്യമുണ്ടായി. അതേതുടർന്ന് സി.പി.എം-സി.പി.ഐ സംസ്ഥാന നേതൃത്വം ഇടപെട്ട് ഉപയകക്ഷി ചർച്ച നടത്തിയിരുന്നു. ശുഭപ്രതീക്ഷയാണ് ഉള്ളതെന്നാണ് ഇരുനേതൃത്വങ്ങളും കഴിഞ്ഞമാസം വ്യക്തമാക്കിയത്. സംഘർഷമുണ്ടാക്കിയ സി.പി.എം-ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു സി.പി.ഐ ഉന്നയിച്ച പ്രധാന ആവശ്യം. ജനുവരി 30നുള്ളിൽ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സി.പി.എം ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ്​ പാലിക്കപ്പെട്ടില്ല. കുറ്റക്കാർക്കെതിരെ ഒരു നടപടിയും നേതൃത്വം കൈക്കൊണ്ടില്ല. ഇക്കാര്യത്തിൽ സി.പിഐ പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്​. കഴിഞ്ഞ ദിവസം ചേർന്ന ജില്ല എക്‌സിക്യൂട്ടിവ് യോഗത്തിൽ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ജെ. വേണുഗോപാലൻ നായർ ഉൾപ്പെട്ട ചർച്ചയിലാണ് എൽ.ഡി.എഫ്​ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയർന്നത്​. ജില്ലയിൽ നടക്കുന്ന സി.പി.എമ്മിന്‍റെ പ്രധാനപ്പെട്ട പരിപാടികളിലൊന്നുംതന്നെ പങ്കെടുക്കേണ്ട എന്നാണ് സി.പി.ഐ ജില്ല നേതൃത്വത്തിന്‍റെ തീരുമാനം. എൽ.ഡി.എഫ്​ യോഗങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനമൊന്നും പാർട്ടി കൈക്കൊണ്ടിട്ടില്ലെന്ന്​ സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story