Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവർത്തന മികവുമായി...

പ്രവർത്തന മികവുമായി നെടുമ്പ്രം

text_fields
bookmark_border
പാക്കേജ്​........ തിരുവല്ല: തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തന മികവിനുള്ള പുരസ്കാരം സംസ്ഥാന തലത്തിലും ജില്ലതലത്തിലും നേടി നെടുമ്പ്രം പഞ്ചായത്ത്. സജീവ തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളിൽ 75.56 ശതമാനം കുടുംബങ്ങൾക്ക്​ പഞ്ചായത്ത്​ തൊഴിൽ ലഭ്യമാക്കി. പ്രതീക്ഷിത തൊഴിൽ ബജറ്റിന്‍റെ അടിസ്ഥാനത്തിൽ 138.306 ശതമാനം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. ശരാശരി ഒരു കുടുംബത്തിന് 78.30 ശതമാനം തൊഴിൽ ദിനങ്ങൾ നേടിക്കൊടുത്തു. തൊഴിൽ കാർഡുള്ള എസ്.സി , എസ്.ടി കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി 54.14 ശതമാനം കുടുംബങ്ങൾക്ക് തൊഴിൽ നൽകാനായി. പഞ്ചായത്ത് പരിധിയിലെ ആകെ തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ അടിസ്ഥാനത്തിൽ 52.13 ശതമാനം കുടുംബങ്ങൾക്കും 100 തൊഴിൽ ദിനങ്ങൾ നൽകി. മുൻ സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പ്രവൃത്തികളിൽ 99.89 ശതമാനം പ്രവർത്തികളും പൂർത്തീകരിച്ചു. അംഗൻവാടി കെട്ടിട നിർമാണം, എല്ലാ വാർഡുകളിലും ഹരിതകർമ സേനക്കുള്ള എം.സി.എഫ് നിർമാണം, ഗ്രാമീണ റോഡുകളുടെ നവീകരണം, കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണ്, ജല സംരക്ഷണ പ്രവൃത്തി എന്നിവ ഫലപ്രദമായി നടപ്പിലാക്കി. സുഭിക്ഷ കേരളം - ശുചിത്വകേരളം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ, ജീവിതോപാധിക്കായുള്ള വ്യക്തിഗത ആനുകൂല്യം എന്നീ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കിയതാണ് നേട്ടം കരസ്ഥമാക്കാൻ ഇടയാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. പ്രസന്നകുമാരി പറഞ്ഞു. ............................. പുരസ്കാര നിറവിൽ ഇരവിപേരൂർ തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന് വീണ്ടും അംഗീകാരം. 2020 -21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്‍റെയും ഭരണനിർവഹണ മികവിന്‍റെയും അടിസ്ഥാനത്തിൽ സ്വരാജ്​ ​ട്രോഫി നേടി ജില്ലയിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്​ രണ്ടാം സ്ഥാനത്തെത്തി​. സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്തുകളുടെ സേവനങ്ങളെല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കുന്ന നൂതന പദ്ധതിയായ പി.ടു.പി നടപ്പിലാക്കിയ പഞ്ചായത്താണിത്. 2015ൽ പഞ്ചായത്തിന് ഐ.എസ്.ഒ 9001-2015സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. വയോജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യനിലക്കായുള്ള സായംപ്രഭ, ദേശീയ ഗുണനിലവാര സംവിധാനം നേടിയ കുടുംബ ആരോഗ്യകേന്ദ്രം, കുടുംബശ്രീ തൊഴിൽ സംരംഭങ്ങൾ(എൽ.ഇ.ഡി ബൾബ് നിർമാണം), കാർഷിക-ക്ഷീര ഉൽപാദന വർധന എന്നീ മേഖലകളിലും പഞ്ചായത്ത് നേട്ടം കരസ്തമാക്കി. ഇരവിപേരൂർ സ്പോർട്സ് കൗൺസിൽ, സ്കൂൾ കുട്ടികൾക്ക് സോളാർ ലാമ്പ്, വിവിധ നീർച്ചാലുകളുടെ പുനരുജ്ജീവനം, ഹരിതകർമ സേവന പ്രവർത്തനങ്ങൾ, മികച്ച മാലിന്യ സംസ്കരണ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, ടേക് എ ബ്രേക്ക് എന്ന ടോയ്​ലറ്റ് കോംപ്ലക്സ് , കോവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ, ജനകീയ ഹോട്ടൽ, മികച്ച ഓഫിസ് ഇൻഫ്രാസ്ട്രക്ചർ സൗകര്യം, നികുതി പിരിവിലും പദ്ധതി നിർവഹണത്തിലും കൈവരിച്ച മെച്ചപ്പെട്ട നില എന്നിവ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡിന് പഞ്ചായത്ത് അർഹമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story