Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറെഡ്ക്രോസ് ജനസഹായ...

റെഡ്ക്രോസ് ജനസഹായ കേന്ദ്രം ഉദ്​ഘാടനം നാളെ

text_fields
bookmark_border
പത്തനംതിട്ട: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജനസഹായ കേന്ദ്രത്തിന്റെ ഉദ്​ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് റെഡ്ക്രോസ് ഭവനിൽ മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിക്കും. താലൂക്ക് ബ്രാഞ്ച് ചെയർമാൻ പി.കെ. ജോസഫ്​ അധ്യക്ഷത വഹിക്കും. കേന്ദ്രസംസ്ഥാന സർക്കാറുകളുടെ സേവനങ്ങളും വിവിധ ബിൽ പേമെന്റുകളും ഓൺലൈൻ അപേക്ഷകളും സമർപ്പിക്കാനുള്ള സേവനങ്ങളും ഈ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് സെക്രട്ടറി ഏബൽ മാത്യു അറിയിച്ചു. വന്യമൃഗശല്യം: 22 ന് കര്‍ഷക ധര്‍ണ പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) കര്‍ഷക യൂനിയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പത്തനംതിട്ടയില്‍ കര്‍ഷക സംരക്ഷണധര്‍ണ നടക്കും. ഇതിന്​ മുന്നോടിയായി നേതൃസമ്മേളനം ചേർന്നു. കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എന്‍.എം. രാജു ഉദ്ഘാടനം ചെയ്തു. ജനവാസകേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ വരുമ്പോള്‍ അതിനെ തുരുത്താനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്ക് നല്‍കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വ രാവിലെ 10.30ന് പത്തനംതിട്ട മുഖ്യ തപാല്‍ ഓഫിസിനു മുന്നിലാണ്​ ധര്‍ണ. കര്‍ഷക യൂനിയന്‍ ജില്ല പ്രസിഡന്റ് ജോണ്‍ വി. തോമസ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story