Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:35 AM IST Updated On
date_range 20 Feb 2022 5:35 AM ISTഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിൽ ഗതാഗത നിയമലംഘനം
text_fieldsbookmark_border
റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിൽ വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതായി ആക്ഷേപം. തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും ഇടയിലൂടെ ജീവനുമായി യാത്രക്കാര്‍ ഓടി മാറണം. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്തമില്ലായ്മയാണ് പ്രധാന പ്രശ്നം. ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിങ്ങിന് കണ്ടെത്തുന്നത് ബസ് സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവരും ഉണ്ട്. രാത്രിയോടുകൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെനിന്നു മാറ്റൂ. ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റ് വാഹനങ്ങള്‍ കൈയടക്കി. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നു. ഇതിനിടയിലൂടെ മറ്റ് ബസുകള്‍ കടന്നുവരുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. പലപ്പോഴും അപകടത്തില്‍നിന്ന് തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. സ്റ്റാന്‍ഡിലേക്ക് ബസുകൾ കയറുന്നതിന് വയലിന് നടുവിലൂടെ നിര്‍മിച്ച വഴി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുകയാണ്. വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്. ബസുകള്‍ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാര്‍ക്ക് കൃത്യമായ ധാരണയും ഇല്ല. നഗരത്തില്‍ ട്രാഫിക് പൊലീസ് യൂനിറ്റ് അനുവദിച്ച് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. Ptl rni - 1 trafic ഫോട്ടോ: റാന്നി ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
