Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി-ചന്ദനപ്പള്ളി...

കോന്നി-ചന്ദനപ്പള്ളി റോഡ് നിർമാണം ശരവേഗത്തിൽ

text_fields
bookmark_border
കോന്നി-ചന്ദനപ്പള്ളി റോഡ് നിർമാണം ശരവേഗത്തിൽ
cancel
കോന്നി: ചന്ദനപ്പള്ളി-കോന്നി റോഡിന്റെ നിർമാണപ്രവർത്തനം പുരോഗമിക്കുന്നു. 9.75 കോടി രൂപയുടെ നിർമാണപ്രവർത്തനമാണ് നടക്കുന്നത്. ഓടകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാകാനുണ്ട്. ഈ റോഡിന്റെ നിർമാണം സംബന്ധിച്ച് നിരവധി പരാതി കോന്നി താലൂക്ക് വികസനസമിതിയിൽ അടക്കം ഉയർന്നുവന്നിരുന്നു. വള്ളിക്കോട് ഭാഗത്ത് സിമന്‍റ്​കട്ടകൾ പാകിയ ഭാഗത്ത് അശാസ്ത്രീയത ഉണ്ടെന്ന് ആക്ഷേപം ഉയർന്നതിനെത്തുടർന്ന് ഇവിടുത്തെ പ്രശ്നവും പരിഹരിച്ചെന്ന്‌ പൊതുമരാമത്ത് വിഭാഗം അറിയിച്ചു. തെങ്ങുംകാവ് വരെയുള്ള ടാറിങ് ജോലി ഏകദേശം പൂർത്തിയായിട്ടുണ്ട്. റോഡിന് ഇരുവശവും ഓടകൾ സ്ഥാപിക്കുന്ന ജോലി ഇനിയും പൂർത്തീകരിക്കണം. കോന്നി താലൂക്ക് ആശുപത്രിയുടെ ഭാഗത്തുനിന്ന്​ പുനലൂർ-മൂവാറ്റുപുഴ റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഉപറോഡും അപകടകരമായ രീതിയിൽ ചെയ്തിരിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇവയെല്ലാം പരിഹരിച്ചാണ് റോഡ് നിർമാണം പൂർത്തീകരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story