Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാത്തലിക് സിറിയൻ...

കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക്​

text_fields
bookmark_border
പത്തനംതിട്ട: കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരും ഓഫിസർമാരും ഈ മാസം 28, മാർച്ച് 14 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. 11ാം ഉഭയകക്ഷിക്കരാർ നടപ്പാക്കുക, പ്രതികാര നടപടികൾ അവസാനിപ്പിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്​. ഇതേ ആവശ്യങ്ങളുന്നയിച്ച് ഇതിനകം ഏഴ് പണിമുടക്കുകൾ നടന്നു. പണിമുടക്കിന്​ മുന്നോടിയായി സി.എസ്​.ബി തിരുവല്ല ശാഖക്കു മുന്നിലും പത്തനംതിട്ട ശാഖക്കു മുന്നിലും യു.എഫ്.ബി.യുവിന്റെ അഭിമുഖ്യത്തിൽ സായാഹ്ന ധർണ നടന്നു. തിരുവല്ലയിൽ യു.എഫ്.ബി.യു ജില്ല കൺവീനർ കെ.ബി. ശിവാനന്ദനും പത്തനംതിട്ടയിൽ എ.ഐ.ബി.ഇ.എ ജില്ല പ്രസിഡന്റ് ജോൺ മത്തായിയും ഉദ്​ഘാടനം ചെയ്തു. ജിതിൻ, ഉദയൻ, രമേശ്, വിനോദ് കര്യാക്കോസ്, സിജോ വർഗീസ് സണ്ണി, ഫൈസൺ, റെൻസി എന്നിവർ സംസാരിച്ചു. ഫോട്ടോ: PTL43bank കാത്തലിക് സിറിയൻ ബാങ്ക് തിരുവല്ല ശാഖക്കുമുന്നിൽ നടന്ന സായാഹ്ന ധർണ യു.എഫ്.ബി.യു കൺവീനർ കെ.ബി. ശിവാനന്ദൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story