Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവലിയകോയിക്കൽ...

വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണച്ചാർത്തിന്​ ആയിരങ്ങൾ

text_fields
bookmark_border
പന്തളം: വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിൽ ആയിരങ്ങൾ തിരുവാഭരണച്ചാർത്ത് കണ്ട് തൊഴുതു. അയ്യപ്പന്റെ പിറന്നാളായ ഉത്രം നാളിലാണ് ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലെ വിഗ്രഹത്തിൽ പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ അണിയിച്ചത്. പുലർച്ച 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് ഉത്രം ഉത്സവത്തിന്റെ ചടങ്ങുകൾ തുടങ്ങിയത്. ഏഴിന് സ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്ന്​ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് നവകം, കലശപൂജ, കളഭപൂജ, 10.30ന് നവകാഭിഷേകം, കളഭാഭിഷേകം, ചതുശ്ശത നിവേദ്യം, 10.45ന് ശാസ്താംപാട്ട് എന്നിവയുണ്ടായിരുന്നു. 11.30ന് ഉച്ചപ്പാട്ട് കളമെഴുത്തിനുശേഷമാണ് 12ന് തിരുവാഭരണം ചാർത്തിയത്. 12.30ന് പിറന്നാൾ സദ്യ നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story