Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:32 AM IST Updated On
date_range 20 Feb 2022 5:32 AM ISTതദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കി പ്രവര്‍ത്തിക്കണം -ഡെപ്യൂട്ടി സ്പീക്കര്‍
text_fieldsbookmark_border
പത്തനംതിട്ട: ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കി തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ബല്‍വന്ത്റായി മേത്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിലെ ജില്ലതല സെമിനാര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് രാജ് ആക്ട് നടപ്പാക്കി പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികള്‍ക്കുകൂടി അധികാരം വിഭജിച്ച് നല്‍കിയപ്പോഴാണ് നാടിന്‍റെ സമഗ്രവികസനം സാധ്യമായത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. ഈ അധികാരം ജനങ്ങള്‍ക്ക് ഗുണപ്രദമായ രീതിയില്‍ ഉപയോഗിക്കണമെന്നും അധികാരം സമൂഹത്തിന്‍റെ നേട്ടത്തിനുവേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത്കുമാര്‍, ജില്ല റിസോഴ്സ് സെന്‍റര്‍ വൈസ് ചെയര്‍മാന്‍ എം.കെ. വാസു, കില ഹെല്‍പ് ഡെസ്‌ക് കണ്‍സള്‍ട്ടന്‍റ് സി.പി. സുനില്‍ എന്നിവർ ക്ലാസുകള്‍ നയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷതവഹിച്ച പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അസോ. ജില്ല കമ്മിറ്റി പ്രസിഡന്‍റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോ. ജില്ല കമ്മിറ്റി പ്രസിഡന്‍റ് പി.എസ്. മോഹനന്‍, സെക്രട്ടറി കെ.കെ. ശ്രീധരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്- PTL41chittayam gopu തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിലെ ജില്ലതല സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story