Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈദ്യുതി വകുപ്പ്...

വൈദ്യുതി വകുപ്പ് അഴിമതി: സമരം ശക്തമാക്കും -എം.ജി. കണ്ണൻ

text_fields
bookmark_border
വൈദ്യുതി വകുപ്പ് അഴിമതി: സമരം ശക്തമാക്കും -എം.ജി. കണ്ണൻ
cancel
അടൂർ: വൈദ്യുതി വകുപ്പിലെ കോടികളുടെ അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതുവരെ കോൺഗ്രസ്‌ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ എം.ജി. കണ്ണൻ പറഞ്ഞു. വൈദ്യുതി ഭവന്റെ മുന്നിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ബോർഡിൽ ധനവകുപ്പ് അറിയാതെ നടത്തിയ അന്യായ ശമ്പള വർധനവിന്‍റെ ഭാരം സാധാരണ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനാണ് സർക്കാർ നീക്കം. ഇത്തരത്തിൽ വൈദ്യുതി ചാർജ് വർധിപ്പിച്ചാൽ ശക്തമായ പ്രക്ഷോഭം പിണറായി സർക്കാർ നേരിടേണ്ടിവരുമെന്നും കണ്ണൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഏഴംകുളം അജു, ബിജു വർഗീസ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, എസ്. ബിനു, ഉമ്മൻ തോമസ്, നിസാർ കാവിളയിൽ, സുരേഷ് അടൂർ, സി.ടി. കോശി, വി. ശശികുമാർ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, സൂസി ജോസഫ്, അനു വസന്തൻ, എ. മുംതാസ്, ശ്രീലക്ഷ്മി ബിനു എന്നിവർ സംസാരിച്ചു. PTL ADR youth അടൂർ വൈദ്യുതിഭവനു മുന്നിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ സമരം എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story