Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലമേക്കര-ചാല പാതയിലെ...

മലമേക്കര-ചാല പാതയിലെ തൂണുകൾ ഓടയിലാക്കി റീ ബിൽഡ് കേരള പദ്ധതി

text_fields
bookmark_border
മലമേക്കര-ചാല പാതയിലെ തൂണുകൾ ഓടയിലാക്കി റീ ബിൽഡ് കേരള പദ്ധതി
cancel
അടൂർ: റീ ബിൽഡ് കേരള പദ്ധതിയിൽ പാതയോരത്ത് ഓട നിർമിക്കുന്നത് കെ.എസ്.ഇ.ബിയുടെ പോസ്റ്റ് നിലനിർത്തി. മലമേക്കര-ചാല പാതയിലാണ് പുതിയ രീതിയിൽ നവീകരണം. എട്ടുകിലോമീറ്റർ ദൂരം വരെയും പോസ്റ്റ് ഓടക്കുള്ളിലാക്കി. ഓടയുടെ ഉദ്ദേശം എന്തെന്ന് ആർക്കും മനസ്സിലാകുന്നില്ല. ഓടയിലെ മാലിന്യങ്ങൾ പോസ്റ്റിൽ തങ്ങിക്കിടന്ന് വെള്ളമൊഴുക്ക് തടസ്സപ്പെടുത്തി പാത കുളമാകും. 28 കോടി ചെലവിട്ട് റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാറിങ്​ നടത്തി ഇരുവശവും ഓട നിർമിക്കുന്ന പദ്ധതിയാണിത്. ഇവിടത്തെ നിർമാണം ആരംഭിക്കുന്നതിന് മുമ്പ്​ എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ളവ ഉദ്യോഗസ്ഥർ എത്തി തയാറാക്കിയപ്പോൾ പോസ്റ്റ് മാറ്റാൻ നടപടി സ്വീകരിക്കാതെ നവീകരണം തുടങ്ങിയതെങ്ങനെയെന്ന ചോദ്യം ഉയരുന്നു. ഇതിനെതിരെ നാട്ടുകാരിൽനിന്ന് പ്രതിഷേധം ഉയർന്നപ്പോൾ വാർഡ് അംഗം ദിവ്യ അനീഷ് ഇടപെട്ട് വിളിച്ച യോഗത്തിൽ പോസ്റ്റ് മാറ്റിയിടാൻ ഫണ്ടില്ലെന്നാണ് അന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, ഇപ്പോൾ പോസ്റ്റ് മാറ്റാമെന്ന് അധികൃതർ പറയുന്നുണ്ട്. PTL ADR Ditch മലമേക്കര-ചാല പാതയിലെ ഓട നിർമാണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story