Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:31 AM IST Updated On
date_range 20 Feb 2022 5:31 AM ISTവഴിയൊരുങ്ങി; യാഥാർഥ്യമാകുന്നത് കാരുവേലിൽ നിവാസികളുടെ സ്വപ്നം
text_fieldsbookmark_border
റോഡ് നിർമാണത്തിന് തടസ്സങ്ങൾ ഏറെയായിരുന്നു പത്തനംതിട്ട: നഗരസഭ എട്ടാംവാർഡിലെ കാരുവേലിൽ നിവാസികൾ ആഘോഷത്തിമിർപ്പിലാണ്. സ്വന്തം വീടുകളിലേക്ക് സഞ്ചരിക്കാനുള്ള വഴി എന്ന പതിറ്റാണ്ടുകളായുള്ള അവരുടെ ആവശ്യം യാഥാർഥ്യമാവുകയാണ്. ജില്ല ആസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മേലെവെട്ടിപ്പുറം-താഴേവെട്ടിപ്പുറം റിങ് റോഡിൽനിന്ന് 200 മീറ്റർ മാത്രം അകലെ താമസിക്കുന്നവരാണെങ്കിലും വീടുകളിലേക്കെത്താൻ നാളിതുവരെ അവർക്ക് വഴിയുണ്ടായിരുന്നില്ല. പാർലമെന്‍റ്, നിയമസഭ, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്ക് മുന്നിലും പ്രദേശവാസികൾക്ക് ഒരു അഭ്യർഥന മാത്രമാണുണ്ടായിരുന്നത്, വിജയിച്ചുവന്നാൽ അവർക്ക് വീടുകളിലേക്കെത്താൻ ഒരു വഴി ഉണ്ടാകണം. 2020ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ചത്തിയ നഗരസഭസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈനോടും ഈ ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചു. വിജയിച്ചുവന്നാൽ അവരുടെ ആവശ്യം പരിഗണിക്കാമെന്ന് സ്ഥാനാർഥി എന്ന നിലയിൽ ചെയർമാൻ ഉറപ്പുനൽകി. നഗരസഭ ചെയർമാൻ എട്ടാം വാർഡിൽ വിജയിച്ചെങ്കിലും റോഡ് നിർമാണത്തിന് തടസ്സങ്ങൾ ഏറെയായിരുന്നു. റോഡ് കടന്നുപോകേണ്ട വസ്തുവിലെ തർക്കം, നഗരസഭയുടെ ഫണ്ട് അപര്യാപ്തത എന്നിവയായിരുന്നു പ്രധാന പ്രശ്നങ്ങൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തനത് ഫണ്ട് ഗണ്യമായി ചെലവഴിക്കേണ്ടിവന്നതിനാൽ വാർഡ് വർക്കുകൾക്ക് തനത് ഫണ്ട് വിഹിതം ഈ വർഷം അനുവദിച്ചിരുന്നില്ല. ചെയർമാന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൂർത്തീകരിക്കാൻ ചില കൗൺസിലർമാർ സഹായത്തിനെത്തി. അവരുടെ വാർഡുകളിൽ അനുവദിച്ചിരുന്ന ഫണ്ട് വിഹിതത്തിൽനിന്നുള്ള കുറച്ചു പണംകൂടി നൽകിയാണ് 13.5 ലക്ഷം രൂപ ചെലവഴിച്ച് വെട്ടിപ്പുറം-കാരുവേലിൽപടി റോഡ് പൂർത്തിയാക്കിയത്. റോഡ് ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് നഗരസഭ ചെയർമാൻ നിർവഹിക്കും. റോഡ് നിർമാണം നടത്തിയ പ്രദേശത്തുകൂടി ഒഴുകുന്ന തോട് പൂർണമായും സംരക്ഷിച്ചിട്ടുണ്ട്. റോഡ് നിർമാണത്തോടെ മഴക്കാലത്ത് പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യവും ഒഴിവാക്കപ്പെട്ടു. ജല നിർഗമന മാർഗങ്ങൾ പൂർണമായി സംരക്ഷിച്ചുകൊണ്ട് വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന്‍റെ മാതൃകയാണ് കാരുവേലിൽപടി റോഡ് എന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. lead
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story