Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎഴുമറ്റൂർ...

എഴുമറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന്​ ആധുനികസൗകര്യങ്ങളോടെ കെട്ടിടം നിർമിക്കും

text_fields
bookmark_border
മല്ലപ്പള്ളി: എഴുമറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിന് നബാർഡ് ആർ.ഐ.ഡി.എഫ് വഴി അനുവദിച്ച എട്ട് കോടി രൂപ വിനിയോഗിച്ച്​ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുമെന്ന്​ പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. നിലവിലെ നാല്‌ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുക. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് ലേലം ചെയ്യുന്നതിന്​ തദ്ദേശ സ്വയംഭരണ വകുപ്പ് തയാറാക്കിയ സർവേ റിപ്പോർട്ട് അനുസരിച്ചുള്ള 2,07,735 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. എഴുമറ്റൂർ സി.എച്ച്.സിക്ക് കെട്ടിടം നിർമിക്കാൻ നേരത്തേ രണ്ടുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റാനുണ്ടായ സാങ്കേതികതടസ്സം മൂലം പദ്ധതി നടക്കാതെ പോവുകയായിരുന്നു. മൂന്നുനിലയായി പണിയുന്ന കെട്ടിടത്തിന്റെ ഓരോ നിലക്കും 584.81 ച.മീ. വിസ്തീർണം ഉണ്ടായിരിക്കും. ലോബി, മൈനർ ഓപറേഷൻ തിയറ്റർ, ഒബ്സർവേഷൻ മുറി, മൂന്ന് കൺസൾട്ടിങ്​ മുറി, നഴ്സുമാരുടെ മുറി, ലാബ്, സാമ്പിൾ കലക്​ഷൻ ഏരിയ, സ്​റ്റോർ, ടോയ്‌ലറ്റുകൾ, കുട്ടികളെ മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ് , ലിഫ്റ്റ്, കോൺഫറൻസ് ഹാൾ, ഓഫിസ് മുറി എന്നിവ ഉൾപ്പെടെ ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story