Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:31 AM IST Updated On
date_range 20 Feb 2022 5:31 AM ISTസർക്കാർ അവഗണനയിൽ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം
text_fieldsbookmark_border
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരെ പൊതുസർവിസിൽ ഉൾപ്പെടുത്തിയപ്പോൾ ശുചീകരണ തൊഴിലാളികളെ അതിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വഞ്ചനയാണെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് പത്തനംതിട്ട യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ വഞ്ചനദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡന്‍റ് അഡ്വ. റോഷൻ നായർ അധ്യക്ഷതവഹിച്ചു. കെ. ജാസിംകുട്ടി, പി.കെ. ഗോപി , ജയകുമാർ, ബിനു ജോർജ്, കുഞ്ഞുമോൻ, ബാലൻ എന്നിവർ സംസാരിച്ചു. photit ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
