Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാര്‍ കാരിക്കയം...

ചിറ്റാര്‍ കാരിക്കയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി

text_fields
bookmark_border
വടശ്ശേരിക്കര: ചിറ്റാര്‍ കാരിക്കയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് 76.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. പട്ടികജാതി കോര്‍പസ് ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. കുടിവെള്ള ക്ഷാമം രൂക്ഷമായ ചിറ്റാര്‍ കാരിക്കയം ചതുരക്കള്ളിപ്പാറ പ്രദേശത്തെ 62 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം ഇതോടെ പരിഹരിക്കപ്പെടും. എം.എൽ.എക്ക്​ നാട്ടുകാര്‍ നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് പട്ടികജാതി ക്ഷേമമന്ത്രിക്ക് നിവേദനം നല്‍കുകയും പദ്ധതി വകുപ്പുതല വര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരത്തിന്​ സമര്‍പ്പിച്ച് ഉത്തരവ് ലഭിക്കുകയായിരുന്നു. ചിറ്റാര്‍ കമ്പകത്തുംപാറയില്‍ നിലവിലുള്ള രണ്ടുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍നിന്ന് പൈപ്പ് ലൈന്‍ വഴി താഴെപുട്ട് കാനക പാര്‍ഥസാരഥി ക്ഷേത്രം വക സ്ഥലത്ത് സ്ഥാപിക്കുന്ന ടാങ്കില്‍ എത്തിച്ച് വിതരണം നടത്തും. പദ്ധതി നടത്തിപ്പിന് ആവശ്യമായ തുക നടപ്പ് സാമ്പത്തിക വര്‍ഷത്തെ കോര്‍പസ് ഫണ്ട് ശീര്‍ഷകത്തില്‍നിന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവായത്. വാട്ടര്‍ അതോറിറ്റിക്കാണ് നിര്‍വഹണച്ചുമതല. ജില്ല പട്ടികജാതി വികസന ഓഫിസര്‍ വാട്ടര്‍ അതോറിറ്റി ഡിവിഷനില്‍ തുക ഡെപ്പോസിറ്റ് ചെയ്യും. ഓരോ കുടുംബങ്ങളിലേക്കും വ്യക്തിഗത കുടിവെള്ള കണക്​ഷനാണ് നല്‍കുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ....................... സ്​പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും പത്തനംതിട്ട: അനര്‍ട്ട് നടപ്പാക്കിവരുന്ന സൗരതേജസ്-25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോര്‍ജ നിലയ പദ്ധതിയുടെ സ്​പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും ഈ മാസം 21, 22, 23 തീയതികളില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തും. പൊതുജനങ്ങള്‍ക്ക് ഡെവലപ്പര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ഥലങ്ങള്‍: അനര്‍ട്ട് ജില്ല ഓഫിസ് കണ്ണങ്കര, പത്തനംതിട്ട, ലോട്ടസ് ഇന്റര്‍നെറ്റ് കഫേ മല്ലപ്പള്ളി, ഊര്‍ജമിത്ര ഓഫിസ് സെന്റ് പീറ്റേഴ്‌സ് ജങ്​ഷന്‍ പത്തനംതിട്ട, ഊര്‍ജമിത്ര ഓഫിസ് കലഞ്ഞൂര്‍ ജങ്ഷന്‍, ഊര്‍ജമിത്ര ഓഫിസ് പന്തളം സിഗ്നല്‍ ജങ്ഷന്‍, ഊര്‍ജമിത്ര ഓഫിസ് ചേത്തോങ്കര ജങ്ഷന്‍. ഫോണ്‍: 0468 2224096.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story