Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമനുഷ്യാവകാശ ശിൽപശാല...

മനുഷ്യാവകാശ ശിൽപശാല ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്​ഷന്‍ മിഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്​ എഴുമറ്റൂര്‍ അമൃതധാര ഗോശാല ഓഡിറ്റോറിയത്തില്‍ ഏകദിന ശില്പശാല നടക്കും. നിയമബോധവത്കരണവും നേതൃപരിശീലനവും മുന്‍നിര്‍ത്തിയുള്ള ക്ലാസുകളാണ് ശില്പശാലയില്‍ നടക്കുകയെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന്​ സബ്ജഡ്ജ് ദേവന്‍ കെ. മേനോന്‍ ഉദ്ഘാടനം ചെയ്യും. അവിനാഷ് നായര്‍ ക്ലാസ് നയിക്കും. വാർത്തസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എം.എ. കബീര്‍, ജില്ല പ്രസിഡന്റ് പി.ജി. ബാബു, സെക്രട്ടറി ഓമന നായര്‍ എന്നിവര്‍ പങ്കെടുത്തു. .......................... വോളിബാള്‍ മേള 23 മുതല്‍ പത്തനംതിട്ട: കടമ്മനിട്ട യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സുവര്‍ണ ജൂബിലി വോളിബാള്‍ മേള 23 മുതല്‍ 27 വരെ നടക്കും. കേരളത്തിലെ പ്രമുഖ പുരുഷ, വനിത ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനത്തോടും സുവര്‍ണജൂബിലിയോടും അനുബന്ധിച്ച സമ്മേളനത്തില്‍ സുവനീര്‍ പ്രകാശനം ആന്റോ ആന്റണി എം.പി നിര്‍വഹിക്കും. 23ന് വൈകീട്ട് നാലിന് ചേരുന്ന സമ്മേളനത്തില്‍ കഴിഞ്ഞകാല വോളിബാള്‍ പ്രതിഭകളെ ആദരിക്കും. മന്ത്രി വീണ ജോര്‍ജ്, അന്തര്‍ദേശീയ താരങ്ങളായ കെ.സി. ഏലമ്മ, മാണി സി. കാപ്പന്‍ എം.എല്‍.എ, എം.കെ. മാനുവല്‍, ഡോ. റോയ് മാത്യു മുത്തൂറ്റ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. 23 മുതല്‍ 27 വരെയുള്ള വോളിബാള്‍ മേളയില്‍ പാലാ സെന്റ് തോമസ് കോളജ്, അരുവിത്തുറ സെന്റ് ജോര്‍ജ്, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്, യു.എസ്. സി കടമ്മനിട്ട ടീമുകള്‍ പുരുഷ വിഭാഗത്തിലും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ്, എം.ജി സര്‍വകലാശാല ടീമുകള്‍ പുരുഷ വിഭാഗത്തിലും മത്സരിക്കും. വെറ്ററന്‍സ് മത്സരം 26ന്​ വൈകീട്ട്​ നാലിന്​ നടക്കും. ജനറല്‍ കണ്‍വീനര്‍ കടമ്മനിട്ട കരുണാകരന്‍, എസ്. രാധാകൃഷ്ണന്‍ പ്രസാദ്, എസ്. ശ്രീകുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ....................... കെ.എസ്​.കെ.ടി.യു ജില്ല കൺവെൻഷൻ പത്തനംതിട്ട: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ ജില്ല പ്രവർത്തക കൺവെൻഷൻ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കെ.എസ്​.കെ.ടി.യു ജില്ല പ്രസിഡന്റ്‌ പി.എസ്​. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ.എസ്​.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. ശശി, എസ്​. ഷിബു, ആർ. സുരേഷ്, ഇ.കെ. ബേബി, വി.​കെ. സണ്ണി, പി. രാധാകൃഷ്ണൻ നായർ, സി.കെ. പൊന്നപ്പൻ, പി.കെ. സത്യവ്രതൻ, എസ്​. ബേബി എബ്രഹാം, പി.കെ. റോയ്, കെ. സോമൻ എന്നിവർ പങ്കെടുത്തു. പത്തനംതിട്ട ഏരിയ സെക്രട്ടറി ടി.എ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story