Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുട്ടാർ നീർച്ചാൽ...

മുട്ടാർ നീർച്ചാൽ നവീകരണം: സർവേ തുടങ്ങി

text_fields
bookmark_border
മുട്ടാർ നീർച്ചാൽ നവീകരണം: സർവേ തുടങ്ങി
cancel
പന്തളം: മുട്ടാർ നീർച്ചാൽ നവീകരണത്തിന്​ പദ്ധതി തയാറാകുന്നു. സർവേ വകുപ്പും നഗരസഭയും ചേർന്ന് ചാലിന്‍റെ സർവേനടപടി വെള്ളിയാഴ്ച തുടങ്ങി. നീർച്ചാൽ അവസാനിക്കുന്ന വാളകത്തിനാൽ പുഞ്ചയിൽനിന്ന് ഉത്ഭവസ്ഥാനം വരെയാണ് സർവേ. ചാലിന്‍റെ വീതി, നീളം, കൈയേറ്റവും ഇതിലൂടെ നിർണയിക്കും. പലയിടത്തും വീതിക്ക് വ്യത്യാസമുള്ളതായി വ്യക്തമായിട്ടുണ്ട്. നീർച്ചാൽ സംരക്ഷണത്തിനായി 2.66 കോടിയുടെ പദ്ധതി നടപ്പാക്കാൻ അനുമതി തേടി ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയ രൂപരേഖ ഒക്ടോബറിൽ സർക്കാറിന് സമർപ്പിച്ചിരുന്നു. ഒരുവർഷം മുമ്പ് പ്രഖ്യാപിച്ച ആദ്യ പദ്ധതി നടപ്പാകാതെ വന്നത് അന്ന് സർവേ തടസ്സപ്പെട്ടതാണ്. അളന്ന്​ തിട്ടപ്പെടുത്തി കല്ല് സ്ഥാപിക്കാനായി 2020 ജൂലൈയിൽ സർവേ തുടങ്ങിയിരുന്നു. അന്ന് നഗരസഭയും സർവേ വിഭാഗവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം കാരണം നടപടി മുടങ്ങി. ജലസേചന വകുപ്പ് ഡി.പി.ആർ സമർപ്പിച്ച സ്ഥിതിക്ക് സർവേ പൂർത്തിയാക്കി സമർപ്പിക്കേണ്ടതുണ്ട്. ലാൻഡ് റവന്യൂ വിഭാഗം തഹസിൽദാർ ഡി. സന്തോഷ് കുമാർ, ജില്ല സർവേ സൂപ്രണ്ട് ടി.പി. സുദർശനൻ, താലൂക്ക് സർവേയർ എസ്. രജനി, നഗരസഭ കൗൺസിലർമാരായ രശ്മി രാജീവ്, പന്തളം മഹേഷ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എസ്. അനിൽകുമാർ എന്നിവർ സർവേക്ക്​ നേതൃത്വം നൽകി. ഫോട്ടോ: മുട്ടാർ നീർച്ചാൽ നവീകരണത്തിന്​ മുന്നോടിയായി ലാൻഡ് റവന്യൂ വിഭാഗം സർവേ നടപടി ആരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story