Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:33 AM IST Updated On
date_range 19 Feb 2022 5:33 AM ISTചുവപ്പുനാടയിൽ കുരുങ്ങി ജില്ല സ്റ്റേഡിയം വികസന പദ്ധതി
text_fieldsbookmark_border
പത്തനംതിട്ട: നഗരസഭയിൽ ഇടതുപക്ഷ ഭരണസമിതി വന്നതോടെ പ്രതീക്ഷവെച്ച ജില്ല സ്റ്റേഡിയം വികസന പദ്ധതി ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു. ഭരണസമിതി അധികാരത്തിൽ വന്ന് ഒരുവർഷം പിന്നിടുമ്പോഴും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. മുൻ എം.എൽ.എ കെ.കെ. നായരുടെ സ്മരണയിലുള്ള സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ സംസ്ഥാന സ്പോർട്സ്, യുവജനക്ഷേമ വകുപ്പുമായി നഗരസഭ ധാരണപത്രം ഒപ്പിട്ടിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ ചേർന്ന കൗൺസിൽ യോഗം ധാരണപത്രം ഒപ്പിട്ട് അന്ന് എം.എൽ.എയായിരുന്ന വീണ ജോർജിന് സമർപ്പിക്കുകയായിരുന്നു. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിക്ക് 46 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. നഗരസഭ സ്റ്റേഡിയം ഉൾപ്പെടുന്ന സ്ഥലത്തിന്റെ അവകാശം ഉൾപ്പെടെ കൈമാറിയെങ്കിൽ മാത്രമേ ധാരണപത്രം ഒപ്പിടാനാകൂവെന്ന് സ്പോർട്സ് വകുപ്പും ഇത് സാധ്യമല്ലെന്ന് മുൻ നഗരസഭ കൗൺസിലും വാശിപിടിച്ചതോടെ നടപടികൾ തുടക്കത്തിൽ വൈകിയിരുന്നു. പിന്നീട് പത്തനംതിട്ട നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റതോടെയാണ് ധാരണപത്രം ഒപ്പിട്ടത്. കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്താണ് ധാരണപത്രം ഒപ്പിട്ടത്. കിഫ്ബി മുഖേന 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിനായി അന്ന് പ്രഖ്യാപിക്കപ്പെട്ടത്. പ്രഖ്യാപനം വന്ന് നാലുവർഷം കഴിഞ്ഞതോടെ പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കേണ്ടതുണ്ട്. ജില്ല സ്റ്റേഡിയത്തിൽ വെള്ളം കയറുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് കഴിഞ്ഞയിടെ പ്രത്യേക ഏജൻസിയെ നിയോഗിച്ച് പഠനം നടത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ഇത് ലഭിച്ചാൽ മാത്രമേ എസ്റ്റിമേറ്റ് പുതുക്കാനാകൂ. തുടർന്ന് ധനാനുമതിയും സാങ്കേതികാനുമതിയും ലഭിക്കണം. പുതിയ പദ്ധതി നടപ്പാക്കുമെന്നതിനാൽ അറ്റകുറ്റപ്പണികൾപോലും നടത്തുന്നുമില്ല. പടം: PTL42stadium പത്തനംതിട്ട ജില്ല സ്റ്റേഡിയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story