Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുളയുടെ ടൂറിസം...

ആറന്മുളയുടെ ടൂറിസം വളര്‍ച്ചക്ക്​​ പൈതൃകം വിളിച്ചോതുന്ന ബ്രോഷറുമായി വികസന സമിതി

text_fields
bookmark_border
പത്തനംതിട്ട: ആറന്മുളയുടെ പൈതൃകവും സാംസ്‌കാരിക തനിമയും കോര്‍ത്തിണക്കി ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക്​ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന ബ്രോഷര്‍ ആറന്മുള വികസന സമിതി പുറത്തിറക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാറിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. ആറന്മുളയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ആറന്മുളക്കണ്ണാടിയും ജലോത്സവവുമാണ്. പാര്‍ഥസാരഥി ക്ഷേത്രം മുതല്‍ കേരളത്തിലെ തനതുകലയായ മോഹിനിയാട്ടം വരെ കാണാനും പഠിക്കാനുള്ള അക്കാദമികളുടെ വിവരങ്ങളും ബ്രോഷറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള വിവിധ ടൂര്‍ പാക്കേജുകളും തയാറാക്കിയിട്ടുണ്ട്. മലയാളികളുടെ പ്രിയകവയിത്രിയായ സുഗതകുമാരിയുടെ തറവാടായ വാഴുവേലില്‍ വീടും ആകര്‍ഷണമാണ്. പുതിയ തലമുറക്ക്​ പമ്പാനദിയെ അറിയാനുള്ള അവസരം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ആറന്മുള വികസന സമിതി. ആറന്മുളയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആറന്മുളയെ പൂര്‍ണമായും മനസ്സിലാക്കുന്നതിന് അവസരമൊരുക്കുക, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ആറന്മുള വികസന സമിതി പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി അശോകന്‍ മാവുനില്‍ക്കുന്നതില്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാന്‍ഡ, വികസന സമിതി ഭാരവാഹികളായ സന്തോഷ് കുമാര്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 10 BROSHER ആറന്മുള വികസന സമിതി തയാറാക്കിയ ബ്രോഷര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ല പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാറിന് കൈമാറി പ്രകാശനം ചെയ്യുന്നു ഒ.ആര്‍.സി സ്മാര്‍ട്ട് 40: ജില്ലതല ത്രിദിന ക്യാമ്പ്​ തുടങ്ങി പത്തനംതിട്ട: വനിത ശിശുവികസന വകുപ്പിന്റെ ജില്ല ശിശുസംരക്ഷണ യൂനിറ്റിന് കീഴിലുള്ള ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) നടത്തുന്ന സ്മാര്‍ട്ട് 40 ക്യാമ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവിത നൈപുണ്യം വര്‍ധിപ്പിക്കാനുള്ള സ്മാര്‍ട്ട് 40 ക്യാമ്പ് 19വരെയാണ് നടത്തുന്നത്. കുട്ടികള്‍ നേരിടുന്ന സാമൂഹിക-മാനസിക-പഠന-വൈകാരിക വെല്ലുവിളികളെ മുന്‍കൂട്ടി കണ്ടെത്തി സ്മാര്‍ട്ട് ആക്കാന്‍ ക്യാമ്പിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ നീത ദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഷറഫ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സുകുമാരന്‍, ഒ.ആര്‍.സി പ്രോജക്ട് അസിസ്റ്റന്റ് അഷിത ജെ. നായര്‍, ഒ.ആര്‍.സി നോഡല്‍ ടീച്ചര്‍ സന്തോഷ് റാണി എന്നിവര്‍ സംസാരിച്ചു. പരിശീലനം നയിക്കുന്നത് ഒ.ആര്‍.സി പരിശീലകരായ വിനോദ് മുളമ്പുഴ, ലിബിന്‍ കുഞ്ഞുമോന്‍, ഉമാദേവി, ഡോ. ഉദയചന്ദ്രന്‍ തമ്പി എന്നിവരാണ്. ഫോട്ടോ PTL 12 SMART സ്മാര്‍ട്ട് 40 ക്യാമ്പ് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story