Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടിവെള്ള...

കുടിവെള്ള പ്ലാന്റിൽനിന്ന് വെള്ളം: മിൽമയുടെ പ്രചാരണം ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

text_fields
bookmark_border
പത്തനംതിട്ട: പഞ്ചായത്ത്​ അനുമതിയോടെയാണ് കുടിവെള്ള പ്ലാന്റിൽനിന്ന് വെള്ളം എത്തിക്കുന്നതെന്ന മിൽമയുടെ പ്രചാരണം ശരിയല്ലെന്ന് വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മിൽമതന്നെ ഡൗൺലോഡ് ചെയ്താണ് ജല അതോറിറ്റിക്ക്​ നൽകിയത്. ഇതിൽ പഞ്ചായത്തിന് ഒരു പങ്കും ഇല്ലെന്ന് പ്രസിഡന്റ് പറഞ്ഞു. വള്ളിക്കോട് ജനങ്ങൾക്ക് ഫലപ്രദമായി കുടിവെള്ള വിതരണം നടക്കാത്ത സാഹചര്യത്തിൽ കൊടുമൺ-വള്ളിക്കോട്-അങ്ങാടിക്കൽ കുടിവെള്ള പ്ലാന്റിൽനിന്ന് തട്ട മാമ്മൂട് മിൽമ പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്ന ജല അതോറിറ്റിക്കെതിരെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി, ജലവിഭവ മന്ത്രി, ക്ഷീരവികസന മന്ത്രി എന്നിവർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരാതിയും നൽകി. മിൽമക്ക്​ ഏകദേശം 15,000 ലിറ്റർ വെള്ളം ആവശ്യമാണ്. ഇത്രയും വെള്ളം കുടിവെള്ള വിതരണ പൈപ്പ്​​ ലൈനിൽനിന്ന് എടുത്താൽ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കും. കൈപ്പട്ടൂരിലെ പമ്പിങ്​ സ്റ്റേഷനിൽനിന്ന് മിൽമക്ക്​ വെള്ളം നൽകുക മാത്രമാണ് പരിഹാരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മിൽമ നാലു​ ലക്ഷം രൂപ കെട്ടിട നികുതിയായി നൽകുന്നുണ്ടെന്ന അവകാശവാദമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വികസന സമിതി ചെയർമാൻ എൻ.പി. ജോസ്, ജനാധിപത്യ കേരള കോൺഗ്രസ് അംഗം രാജു നെടുവംപുറം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story