Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്തെ...

പന്തളത്തെ ഗതാഗതക്കുരുക്കഴിക്കാൻ പൊലീസ് രംഗത്ത്

text_fields
bookmark_border
പന്തളത്തെ ഗതാഗതക്കുരുക്കഴിക്കാൻ പൊലീസ് രംഗത്ത്
cancel
പന്തളം: പന്തളത്തെ ഗതാഗതക്കുരുക്കഴിക്കാൻ ഏർപ്പെടുത്തിയ പരിഷ്കാരം നടപ്പാക്കാൻ പൊലീസ് രംഗത്ത്. നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്കാരം യാഥാർഥ്യമാക്കാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന്​ ആരോപിച്ച്​ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിന്‍റെ നേതൃത്വത്തിൽ കൗൺസിലർമാർ പന്തളം പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം രേഖപ്പെടുത്തിയതിന്​ പിന്നാലെയാണ്​ വ്യാഴാഴ്ച രാവിലെ പന്തളം എസ്.ഐ ബി.എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പൊലീസ് രംഗത്തിറങ്ങിയത്. ഫെബ്രുവരി ഒന്ന് മുതലാണ് പന്തളത്ത് ഗതാഗത പരിഷ്കാരം നടപ്പാക്കിയത്​. ഒരാഴ്ച പിന്നിട്ടിട്ടും പഴയപടി തുടർന്നതിനെ തുടർന്നാണ് പരാതിയുമായി ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ പൊലീസ് മാർഗനിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം നഗരസഭ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അനധികൃത വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിച്ചിരുന്നു. ഫോട്ടോ: പന്തളത്തെ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നതിന്‍റെ ഭാഗമായി എസ്.ഐ ബി.എസ്. ശ്രീജിത് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക്​ നിർദേശം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story