Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:29 AM IST Updated On
date_range 18 Feb 2022 5:29 AM ISTനഗരസഭക്ക് മുന്നിൽ വഴിയോര തൊഴിലാളികളുടെ ധർണ
text_fieldsbookmark_border
പന്തളം: വഴിയോര കച്ചവട തൊഴിലാളികളെ പന്തളത്തുനിന്ന് ഒഴിവാക്കുന്ന നഗരസഭ നടപടിയിൽ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പന്തളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. പന്തളത്തെ ഗതാഗതപരിഷ്കരണത്തിന്റെ പേരിലാണ് വഴിയോര കച്ചവടക്കാരെ ഒഴിവാക്കുന്നത്. മാർച്ചും ധർണയും സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. രാജേശ്വരൻ നായർ, എച്ച്. നവാസ്, ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കര, ഷെഫീഖ്, കൗൺസിലർ എസ്. അരുൺ, സൽമാൻ സക്കീർ, മുനീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.ഐ.ടി.യു പന്തളം ഏരിയ കമ്മിറ്റി നഗരസഭക്ക് മുന്നിൽ നടത്തിയ പ്രതിഷേധം സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
