Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:36 AM IST Updated On
date_range 17 Feb 2022 5:36 AM ISTപോപുലര്‍ ഫ്രണ്ട് യൂനിറ്റി മീറ്റ് ഇന്ന് പത്തനംതിട്ടയില്‍
text_fieldsbookmark_border
പത്തനംതിട്ട: പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ രൂപവത്കരണ ദിനമായ 17ന് 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' പ്രമേയത്തില്‍ വ്യാഴാഴ്ച പത്തനംതിട്ട ടൗണില്‍ യൂനിറ്റി മീറ്റ് സംഘടിപ്പിക്കും. വൈകീട്ട് 4.30ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ നടക്കുന്ന മീറ്റും പൊതുസമ്മേളനവും ദേശീയ സമിതിയംഗം മുഹമ്മദാലി ജിന്ന ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് എസ്. സജീവ് അധ്യക്ഷത വഹിക്കും. എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എ.കെ. സലാഹുദ്ദീന്‍ സംസാരിക്കും. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് മുഹമ്മദ് അനീഷ് തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ യൂനിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. ആശയവിനിമയക്കുറവ് കുടുംബബന്ധങ്ങളെ ഉലക്കുന്നു -ഷാഹിദ കമാൽ പത്തനംതിട്ട: കുടുംബങ്ങളിൽ ദമ്പതികൾ തമ്മിലും അവരുടെ മക്കളുമായും സ്വാഭാവികമായ ആശയവിനിമയം നടക്കാത്തത് കുടുംബ ബന്ധങ്ങളെ ഉലക്കുന്നുവെന്ന് വനിത കമീഷൻ അംഗം ഷാഹിദ കമാൽ. ഇത്തരക്കാർ സ്വമേധയ കൗൺസലിങ്ങിന് വിധേയമാകുന്നതാണ് ഉചിതമെന്നും ഷാഹിദ കമാൽ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ല സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ഒരേ വീട്ടിൽ പരസ്പരം സംസാരിക്കാതെ തെറ്റിദ്ധാരണയിൽ കഴിയുന്നത് മാനസിക പിരിമുറുക്കം സൃഷ്ടിക്കുമെന്നും പറഞ്ഞു. സിറ്റിങ്ങിൽ പരിഗണിച്ച ഇത്തരത്തിലുള്ള നാല് പരാതികളിൽ രണ്ട് കുടുംബങ്ങളെ കൂട്ടിയോജിപ്പിച്ചു. മറ്റ് രണ്ട് കുടുംബങ്ങൾക്ക് കൗൺസലിങ്ങിന് വിധേയരാകാൻ നിർദേശം നൽകി. സിറ്റിങ്ങിൽ പരിഗണിച്ച 98 പരാതികളിൽ 43 എണ്ണം തീർപ്പായി. മൂന്ന് പരാതികൾ റിപ്പോർട്ടിനായി അയച്ചു. കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ 52 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ഗതാഗതം തടസ്സപ്പെടും മല്ലപ്പള്ളി: കുമ്പനാട് പുറമറ്റം പുതുശ്ശേരി റോഡിൽ ടാറിങ് പ്രവൃത്തിയുടെ മുന്നോടിയായി മെറ്റലിങ് പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story