Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടിപ്പർ ലോറികളുടെ...

ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ; ജനം ഭീതിയിൽ

text_fields
bookmark_border
ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ; ജനം ഭീതിയിൽ
cancel
മല്ലപ്പള്ളി: താലൂക്കി‍ൻെറ വിവിധ പ്രദേശങ്ങളിലും മല്ലപ്പള്ളി ടൗണിലും ടിപ്പർ ലോറികൾ മരണപ്പാച്ചിൽ നടത്തുന്നതിനാൽ കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഭീതിയിൽ. അമിത ലോഡുമായാണ് ടിപ്പറുകൾ തിരക്കേറിയ റോഡുകളിലൂടെ പായുന്നത്. ബോഡിയിൽ കവിഞ്ഞും വലിയ പാറക്കല്ലുകളുമായി പോകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. ടിപ്പറുകളിൽനിന്ന്​ നിരവധി തവണ പാറക്കല്ലുകളും മറ്റും തെറിച്ചുവീണിട്ടുണ്ട്. ഇപ്പോഴും അധികൃതർ ഇതൊന്നും കണ്ടില്ലെന്ന നിലപാടിൽ തന്നെയാണ്. മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളിലാണ് ടിപ്പറുകൾ മത്സരയോട്ടവും മരണപ്പാച്ചിലും നടത്തുന്നത്. പല റോഡുകളും തമ്മിൽ യോജിക്കുന്ന ഭാഗത്ത് വീതി കുറവായതിനാൽ ഇതൊന്നും ശ്രദ്ധിക്കാതെ ടിപ്പർ ലോറികൾ കയറിവരുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. സ്കൂൾ സമയങ്ങളിൽ റോഡി‍ൻെറ വശങ്ങളിൽ പാർക്ക് ചെയ്തിട്ട് സമയം കഴിയുമ്പോൾ പിന്നെ അമിത വേഗതയിലാണ് നിരത്തിലൂടെ പായുന്നത്. നിയമങ്ങൾ കാറ്റിൽപറത്തിയാണ് അധികൃതരുടെ മുന്നിലൂടെവരെ പോകുന്നത്. ലോഡുമായി പോകുന്ന ടിപ്പറുകൾ ലോഡ് മൂടി കൊണ്ടുപോകണമെന്ന നിയമം പലരും പാലിക്കാറില്ല. പലയിടത്തും ലോഡ് അനുസരിച്ച് കമീഷൻ വ്യവസ്ഥയിലാണ് കൂലി എന്നതിനാൽ മത്സരയോട്ടമാണ് റോഡുകളിൽ. തലങ്ങും വിലങ്ങും പായുന്നതിനാൽ പ്രധാന ജങ്​ഷനുകളിൽ റോഡ് മുറിച്ചുകടക്കുന്നതിനുപോലും ഏറെനേരം കാത്തുനിൽക്കണം. അധികൃതരുടെ അനങ്ങാപ്പാറ നയമാണ് നിയമം ലംഘിച്ച് നിരത്തിലൂടെ പായുന്നതിന് പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഫോട്ടോ: മൂടിയില്ലാതെ ലോഡുമായി പോകുന്ന ടിപ്പർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story