Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:33 AM IST Updated On
date_range 17 Feb 2022 5:33 AM ISTകല്ലാർ നദിയിലെ തടയണ പുനഃസ്ഥാപിക്കൽ നീളുന്നു
text_fieldsbookmark_border
വടശ്ശേരിക്കര: കല്ലാർനദിയിൽ വടശ്ശേരിക്കര സ്നാനഘട്ടത്തിലെ തകർന്ന തടയണ പുനഃസ്ഥാപിക്കൽ നീളുന്നു. ഇതുമൂലം മുങ്ങിക്കുളിക്കാൻപോലും വെള്ളമില്ലാതെ മാസപൂജക്ക് എത്തിയ ശബരിമല തീർഥാടകരും നാട്ടുകാരും വലഞ്ഞു. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയിലെ കല്ലാർ നദിയിൽ പാലത്തിനുസമീപമാണ് തടയണ ഉണ്ടായിരുന്നത്. 2018ലെ മഹാപ്രളയത്തിൽ പൂർണമായും തകരുകയായിരുന്നു. പ്രധാനമായും തീർഥാടകർക്ക് വേനൽക്കാലത്ത് കുളിക്കാൻ വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമിച്ചത്. വേനൽ തുടങ്ങുമ്പോൾതന്നെ നീരൊഴുക്ക് നിലക്കാറുള്ള കല്ലാറ്റിൽ ഇത്തരത്തിൽ വെള്ളം കെട്ടിനിർത്തുന്നത് നാട്ടുകാർക്കും സഹായകരമായിരുന്നു. ജലവകുപ്പ് നിർമിച്ച തടയണ പുനർനിർമിക്കാൻ കരാർ നൽകിയിരുന്നെങ്കിലും നദിയിൽ കരിങ്കല്ല് നിരത്തുന്ന പണി മാത്രമേ ഇതുവരെ നടന്നുള്ളൂ. ഈ വേനൽക്കാലത്തെങ്കിലും തടയണ നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കല്ലാർനദിയിലെ തകർന്ന തടയണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
