Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതദ്ദേശ പൊതുസർവിസ്...

തദ്ദേശ പൊതുസർവിസ് രൂപവത്​കരണത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ ധർണ

text_fields
bookmark_border
പത്തനംതിട്ട: പൊതുസമൂഹത്തിന് പ്രയോജനമില്ലാത്ത തദ്ദേശ പൊതുസർവിസ് രൂപവത്​കരണ നീക്കം ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എൻ.ജി.ഒ അസോസിയേഷൻ പഞ്ചായത്ത്​ ഡെപ്യൂട്ടി ഡയറക്​ടർ ഓഫിസിന്​ മുന്നിൽ പ്രതിഷേധ ധർണ നടത്തി. അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ജീവനക്കാരുടെ പ്രമോഷനും വകുപ്പുകളുടെ സ്വാതന്ത്ര്യവും ഹനിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഓഫിസ് അറ്റൻഡർ മാരുടെ പ്രമോഷൻ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പഞ്ചായത്ത് വകുപ്പിലെ കണ്ടിൻജൻറ് ജീവനക്കാരെ ലാസ്റ്റ് ഗ്രേഡ് സർവിസി‍ൻെറ ഭാഗമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. കെ.പി.സി.സി മെംബർ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് സുരേഷ് കഴുവേലിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അജിൻ ഐപ് ജോർജ്, പി.എസ്. വിനോദ് കുമാർ, ഷിബു മണ്ണടി, എം.വി. തുളസി രാധ, ഷിനോയി ജോർജ്, ബിജു ശാമുവൽ, തട്ടയിൽ ഹരി, പി.എസ്. മനോജ് കുമാർ, ജി. ജയകുമാർ, എസ്.കെ. സുനിൽകുമാർ, വിഷ്​ണു സലിംകുമാർ, നൗഫൽഖാൻ, പിക്കു വി. സൈമൺ, ദിലീപ് ഖാൻ, അനിൽകുമാർ, ബിജു.വി, അനിൽകുമാർ.ബി, ഷാജൻ.കെ എന്നിവർ സംസാരിച്ചു. PTL 11 MOHANRAJ തദ്ദേശ പൊതുസർവിസ് രൂപവത്​കരണത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ പത്തനംതിട്ട ഡി.ഡി.പി ഓഫിസിലേക്ക്​ നടത്തിയ ധർണ കെ.പി.സി.സി മെംബർ പി​. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story