Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:32 AM IST Updated On
date_range 17 Feb 2022 5:32 AM ISTബൈക്കിലെത്തി മാലമോഷണം; പ്രഹസനമായി പൊലീസ് അന്വേഷണം
text_fieldsbookmark_border
പന്തളം: ബൈക്കിലെത്തി മാല മോഷണം വ്യാപകമാകുമ്പോഴും പൊലീസ് അന്വേഷണം പ്രഹസനം. പന്തളം പൊലീസ് സ്റ്റേഷന് സമീപത്തെ ഇടവഴിയിൽവെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അധ്യാപികയുടെ മാല ബൈക്കിലെത്തിയയാൾ അപഹരിക്കാൻ ശ്രമിച്ചെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. കഴിഞ്ഞാഴ്ച പന്തളം എൻ.എസ്.എസ് കോളജിന് സമീപം സഹോദരിക്കൊപ്പം നടക്കുകയായിരുന്നു എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ ജീവനക്കാരി തങ്കമണിയുടെ രണ്ടരപ്പവൻെറ മാല അപഹരിച്ച സംഭവവും ഉണ്ടായി. ഇതുവരെയും സംഭവത്തിലെ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. സമൂഹമാധ്യമം വഴി പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പുറത്തുവിട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഇടവഴികളിലും മറ്റും ഹെൽമറ്റും മാസ്കും ധരിച്ച് മോഷ്ടാവ് ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story