Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഫുട്പാത്തിലെ കൈയേറ്റം...

ഫുട്പാത്തിലെ കൈയേറ്റം നഗരസഭ ഒഴിപ്പിച്ചു

text_fields
bookmark_border
ഫുട്പാത്തിലെ കൈയേറ്റം നഗരസഭ ഒഴിപ്പിച്ചു
cancel
പന്തളം: ഫുട്പാത്തിലെ കൈയേറ്റം നഗരസഭ അധികൃതർ ഒഴിപ്പിച്ചു. എന്നാൽ, പച്ചക്കറികൾ കടയുടമകൾക്ക് നൽകാതെ നഗരസഭ അധികൃതർ നശിപ്പിച്ചതിനെതിരെ സി.പി.എം പ്രതിനിധികൾ നഗരസഭയിലെത്തി പ്രതിഷേധിച്ചു. ബുധനാഴ്ച ഉച്ചക്ക്​ മൂന്നുമണിയോടെ എം.സി റോഡിലും മാവേലിക്കര - പന്തളം റോഡിലും ഫുട്പാത്തുകൾക്ക് മീതെ ഇറക്കിവെച്ചിരുന്ന സാധനങ്ങളും ബോർഡുകളും നഗരസഭയുടെ വാഹനത്തിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കട ഉടമകൾക്ക് സാധനങ്ങൾ എടുത്തുമാറ്റണമെന്ന് നിർദേശം നൽകിയിരുന്നു. ട്രാഫിക് പരിഷ്ക്കരണത്തി‍ൻെറ ഭാഗമായി കാൽനടക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും പരിഹരിക്കുന്നതിനുവേണ്ടിയായിരുന്നു ഒഴിപ്പിക്കൽ. കഴിഞ്ഞ ദിവസം പൊലീസ് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു ചെയർപേഴ്സൻ സുശീല സന്തോഷി‍ൻെറ നേതൃത്വം കൗൺസിലന്മാർ പ്രതിഷേധവുമായി പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. നഗരസഭ എക്സിക്യൂട്ടിവ് എൻജീനിയർ വിനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ, റവന്യൂ ഇൻസ്പെക്ടർ ബിജു മാത്യു, പന്തളം എസ്.ഐ. ശ്രീജിത്, എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: പന്തളത്തെ ഫുട്പാത്തിലെ കൈയേറ്റങ്ങൾ അധികൃതർ ഒഴിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story