Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:32 AM IST Updated On
date_range 17 Feb 2022 5:32 AM ISTകോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
text_fieldsbookmark_border
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നും അക്രമികളായ കാട്ടുപന്നികളെ നശിപ്പിക്കുവാന്‍ നാരങ്ങാനം വില്ലേജിനെ ഹോട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് രമേശ് എം.ആര്‍. അധ്യക്ഷതവഹിച്ചു. ഡി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ വി.പി. മനോജ് കുമാര്‍, ശ്രീകാന്ത് കളരിക്കല്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ഫിലിപ് അഞ്ചാനി, ഡേവിഡ് തോമസ്, പി.കെ. ശ്രീധരന്‍ നായര്‍, പഞ്ചായത്ത് അംഗങ്ങളായ ജെസി മാത്യു, മനോജ് മുളന്തറ, റജി തോമസ്, മഹിള കോണ്‍ഗ്രസ് ജില്ല ജനറല്‍ സേക്രട്ടറി അന്നമ്മ ഫിലിപ്, മുന്‍ മണ്ഡലം പ്രസിഡന്‍റ് സി.വി സാമുവല്‍, ബിജു മലയില്‍ എന്നിവര്‍ സംസാരിച്ചു. PTL 12 SAMUVAL നാരങ്ങാനം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിനും കാട്ടുപന്നി ശല്യത്തിനും എതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നാരങ്ങാനം പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story