Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചങ്ങനാശ്ശേരി നഗരസഭ...

ചങ്ങനാശ്ശേരി നഗരസഭ മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്താൻ തീരുമാനം

text_fields
bookmark_border
ചങ്ങനാശ്ശേരി: നഗരസഭയുടെ 2016ല്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനിൽ മാറ്റം വരുത്താൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച വിഷയം ജില്ല ടൗണ്‍ പ്ലാനിങ്​ ഓഫിസര്‍ അനില്‍കുമാര്‍ ചൊവ്വാഴ്ച നടന്ന കൗണ്‍സിലില്‍ വിശദീകരിച്ചു. വിവിധ തലങ്ങളില്‍ ചര്‍ച്ചകളും പഠനങ്ങളും നടത്തിയാവും പുതിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുക. സമഗ്ര മാറ്റമാണ് നിർദിഷ്ട പ്ലാനില്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രകൃതിദുരന്ത നിവാരണമടക്കം പഴയ പല രൂപരേഖകളും മാറ്റേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കൂടുതല്‍ ചര്‍ച്ചകള്‍ക്ക്​ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് അജണ്ട കാട്ടി പ്രത്യേകം കൗണ്‍സില്‍ വിളിക്കുമെന്ന് ചെയര്‍പേഴ്‌സൻ സന്ധ്യാ മനോജ് പറഞ്ഞു. നഗരസഭയിൽ അധികമുള്ള ജീവനക്കാരെ പുനർവിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധമുയർത്തി. എൽ.ഡി.എഫ് അംഗങ്ങൾ കൂട്ടത്തോടെ നഗരസഭ അധ്യക്ഷയുടെ ഇരിപ്പിടത്തിന്​ സമീപത്തേക്കെത്തുകയും ചിലർ അജണ്ട കീറി എറിയുകയും ചെയ്തു. നഗരസഭക്ക്​ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന അധിക തസ്തികകളാണ്​ ഒഴിവാക്കുന്നതെന്നായിരുന്നു ഭരണപക്ഷ നിലപാട്​. എന്നാൽ, എ ഗ്രേഡ് നഗരസഭയിൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി. ഇതോടെയാണ് തർക്കം ഉടലെടുത്തത്. ഒടുവിൽ അജണ്ട മാറ്റിവെക്കാൻ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story