Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:39 AM IST Updated On
date_range 16 Feb 2022 5:39 AM ISTവഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ സഹകരിക്കുന്നില്ല; പ്രതിഷേധവുമായി ചെയർപേഴ്സനും കൗൺസിലർമാരും സ്റ്റേഷനിൽ
text_fieldsbookmark_border
പന്തളം: പന്തളം നഗരസഭയിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് പൊലീസ് സഹകരിക്കാത്തതിനെതിരെ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിന്‍റെ നേതൃത്വത്തിൽ കൗൺസിലർമാർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് നഗരസഭയിൽ ഗതാഗത പരിഷ്കാരവും റോഡ് കൈയേറിയുള്ള അനധികൃത വ്യാപാരങ്ങളും നിരോധിച്ചത്. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും അനധികൃത കച്ചവടക്കാർ പഴയപടിതന്നെ പെട്ടി ഓട്ടോയിലും ടെമ്പോയിലും സാധനങ്ങളെത്തിച്ച് വഴിയോരങ്ങൾ കൈയടക്കി കച്ചവടം തുടരുകയാണ്. നഗരസഭ ഭരണസമിതി നിരവധി തവണ ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ലെന്നും ഇതാണ് തങ്ങൾ ഇങ്ങനെ പ്രതിഷേധിച്ചതെന്നും സുശീല സന്തോഷ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽത്തന്നെ വേണ്ട നടപടി സ്വീകരിക്കാമെന്ന് നഗരസഭ അധ്യക്ഷയുമായി നടത്തിയ ചർച്ചയിൽ എസ്.എച്ച്.ഒ എസ്. ശ്രീകുമാർ അറിയിച്ചു. നഗരസഭ പ്രശ്നം ജില്ല പൊലീസ് മേധാവിയുടെയും ശ്രദ്ധയിൽപെടുത്തി. സ്ഥിരം സമിതി അധ്യക്ഷരായ അച്ചൻകുഞ്ഞുജോൺ, രാധാ വിജയകുമാർ, ബെന്നി മാത്യു, കൗൺസിലർമാരായ സൗമ്യ സന്തോഷ്, കെ.വി. ശ്രീദേവി, പുഷ്പലത, കോമളവല്ലി, രശ്മി രാജീവ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഫോട്ടോ: നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിന്‍റെ നേതൃത്വത്തിൽ പന്തളം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
