Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:39 AM IST Updated On
date_range 16 Feb 2022 5:39 AM ISTനാഷനല്‍ യൂത്ത് പാര്‍ലമെന്‍റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാം
text_fieldsbookmark_border
പത്തനംതിട്ട: കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് പാര്‍ലമെന്‍റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരം. 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലതല സ്‌ക്രീനിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിശ്ചിത വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ സംസാരിക്കുന്ന മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ 7558892580 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക. ഭാഷ : ഇംഗ്ലീഷ്/ ഹിന്ദി/ മലയാളം. തെരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് ജില്ലതല ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം. ജില്ലതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. വിഡിയോ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 17ന് വൈകുന്നേരം അഞ്ചു വരെ. തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം പത്തനംതിട്ട: സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഓപണ്‍ റെഗുലര്‍ വിഭാഗത്തില്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേനെ രജിസ്റ്റര്‍ ചെയ്ത്, ഇതിനകം നിര്‍ദിഷ്ടരേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം, പാസ്വേഡ് ഇവ ഉപയോഗിച്ച് www.scolekerala.org മുഖേനെ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും അനുവദിച്ച പഠനകേന്ദ്രം കോഓഡിനേറ്റിങ് ടീച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് ഒപ്പ് വാങ്ങേണ്ടതുമാണ്. ഒന്നാംവര്‍ഷ സമ്പര്‍ക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങള്‍ മുഖേന അറിയാമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2342850.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story