Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:38 AM IST Updated On
date_range 16 Feb 2022 5:38 AM ISTഅടൂർ ബസ് സ്റ്റാൻഡിൽ ആധുനിക ശുചിമുറി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു
text_fieldsbookmark_border
അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ബസ് സ്റ്റാൻഡിൽ നഗരസഭ 'ടേക് എ ബ്രേക്ക്' പദ്ധതി പ്രകാരം നിർമിക്കുന്ന ആധുനിക ശുചിമുറി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു. 50 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി അഞ്ചുവീതം ശുചിമുറി, ഓരോ ഡ്രസിങ് റൂം, വെയിറ്റിങ് ഏരിയ, കഫ്തീരിയ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. മഴവെള്ളം കയറാത്ത രീതിയിൽ തൂണുകൾ ഉയർത്തി ശാസ്ത്രീയമായ രീതിയിലാണ് നിർമാണം. നേരത്തേ ഡി.ടി.പി.സിയുടെ ശൗചാലയം ഇവിടെ ഉണ്ടായിരുന്നത് പൊളിച്ച സ്ഥലത്താണ് ആധുനിക ബ്ലോക്ക് നിർമിക്കുന്നത്. പഴയത് സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകി യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായതിനെത്തുടർന്നാണ് പുതിയത് നിർമിക്കാൻ നഗരസഭ അധികൃതർ തീരുമാനിച്ചത്. സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നേരത്തേ സർക്കാറുമായി ഉണ്ടാക്കിയ ധാരണയിൽനിന്ന് കെ.എസ്.ആർ.ടി.സി മാറിയതാണ് പണി തുടങ്ങാൻ താമസിച്ചത്. നഗരസഭ ചെയർമാൻ ഡി. സജി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി എം.ഡി, നഗരസഭ ചെയർമാൻ എന്നിവർ ചർച്ച നടത്തിയതിൻെറ അടിസ്ഥാനത്തിൽ പഴയ ധാരണപ്രകാരം നിർമാണം നടത്താൻ തീരുമാനിക്കുകയായിരുന്നു. മാർച്ച് അവസാനത്തിന് മുമ്പ് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ 'മാധ്യമ'ത്തോട് പറഞ്ഞു. PTL ADR Take a break കെ.എസ്.ആർ.ടി.സി അടൂർ ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ആധുനിക ശുചിമുറി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
