Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:37 AM IST Updated On
date_range 16 Feb 2022 5:37 AM ISTഐരവൺ നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു
text_fieldsbookmark_border
കോന്നി: കോന്നി മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതിയിൽനിന്ന് കുടിവെള്ളം ലഭ്യമാക്കാത്തത് മൂലം ഐരവണിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷം. കുടിവെള്ള പദ്ധതി പൂർത്തിയാകും മുമ്പോ ഐരവണിൽ വലിയ പ്രക്ഷോഭം ഉയർന്നപ്പോൾ അധികൃതർ ഇടപെട്ട് കോന്നി മെഡിൽ കോളജ് കുടിവെള്ള പദ്ധതിയിൽനിന്ന് അരുവാപ്പുലം പഞ്ചായത്തിലെ 14, 15 വാർഡുകളിൽ കുടിവെള്ളം നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. അച്ചൻകോവിലാറിൻെറ പുതികാവ് ക്ഷേത്ര കടവിന് സമീപത്തെ ടാങ്കിൽനിന്ന് കൂടുതൽ സമയം മെഡിക്കൽ കോളജിലേക്കാണ് വെള്ളം പമ്പ് ചെയ്യുന്നത്. വല്ലപ്പോഴുമാണ് മാളപ്പാറ ശുദ്ധജല പദ്ധതിവഴി വെള്ളം നൽകുന്നത്. എന്നാൽ, 60 വർഷത്തോളം പഴക്കമുള്ള ശുദ്ധജല പദ്ധതിയിൽനിന്ന് പ്രദേശത്തെ എല്ലാ സ്ഥലങ്ങളിലേക്കും കുടിവെള്ളം പമ്പുചെയ്യുന്നതിന് സാധിക്കുന്നില്ല. ഇടക്കിടെ മോട്ടോർ തകരാറിലാകുന്നതും പതിവാണ്. പഞ്ചായത്തിലെ 14, 15 വാർഡുകൾ അടക്കം ഇപ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഐരവൺ കുമ്മണ്ണൂർ, ആനകുത്തി, നെടുംപാറ, പ്രിയദർശനി കോളനി, മുളന്തറ, മുളകുകൊടിത്തോട്ടം, ഇരുപതേക്കർ തുടങ്ങി നിരവധി സ്ഥലങ്ങളാണ് കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. അഞ്ഞൂറിൽ അധികം കടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ കുടുംബങ്ങളിൽ ഭൂരിഭാഗവും ജല അതോറിറ്റി പൈപ്പ് ലൈനുകളെയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
