Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:37 AM IST Updated On
date_range 16 Feb 2022 5:37 AM ISTകൊല്ലായിക്കലിൽ 'ടേക് എ ബ്രേക്ക്' തുടങ്ങി
text_fieldsbookmark_border
അടൂർ: പള്ളിക്കൽ പഞ്ചായത്ത് കൊല്ലായിക്കൽ വാർഡിലെ ടേക് എ ബ്രേക്ക് യൂനിറ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നവകേരള മിഷൻ പ്രോജക്ടിൻെറ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കർമപരിപാടിയുടെ ഭാഗമായാണ് നടപ്പാക്കിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ഏത് സമയത്തും ഉപയോഗിക്കത്തക്ക വിധത്തിൽ ആധുനിക സജ്ജീകരണങ്ങളോടെ ഉള്ള ശുചിമുറിയും ലഘുഭക്ഷണശാലയും ടീ സ്റ്റാൾ ആൻഡ് കൂൾബാർ അടക്കമുള്ള സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയത്. പഞ്ചായത്തിൻെറ പദ്ധതി വിഹിതം, കുടുംബശ്രീ, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്തമായാണ് ടേക് എ ബ്രേക്ക് പദ്ധതി. പഞ്ചായത്ത് പ്രസിഡന്‍റ് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം വി. വിനേഷ്, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.എച്ച്. സെലീന, പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് സി.ആർ. ദിൻരാജ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീന റെജി, സുപ്രഭ, ജി. സുമേഷ്, സണ്ണി ജോൺ, മുണ്ടപ്പള്ളി സുഭാഷ്, എസ്. ശ്രീജ, രഞ്ജിനി കൃഷ്ണകുമാർ, അംബിക, വത്സല, ഗിരിജകുമാരി, ആര്യ ദിൻരാജ്, സരള വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. PTL ADR Pallikkal പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൊല്ലായിക്കൽ വാർഡിലെ ടേക് എ ബ്രേക്ക് യൂനിറ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
