Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:36 AM IST Updated On
date_range 16 Feb 2022 5:36 AM ISTസംസ്ഥാന കവിത ക്യാമ്പ്: സ്വാഗതസംഘ രൂപവത്കരിച്ചു
text_fieldsbookmark_border
തിരുവല്ല: നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ മാർച്ച് 11മുതൽ 13വരെ നടക്കുന്ന സംസ്ഥാന കവിത ക്യാമ്പിൻെറ സ്വാഗതസംഘ രൂപവത്കരണം കേരള കോപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ചെയർമാൻ ആർ. സനൽ കുമാർ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ. ഗോകുലേന്ദ്രൻ അധ്യക്ഷതവഹിച്ചു. പു.ക.സ ജില്ല സെക്രട്ടറി സുധീഷ് വെൺപാല, പ്രസിഡന്‍റ് കൈപ്പട്ടൂർ തങ്കച്ചൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ഫ്രാൻസിസ് വി. ആന്‍റണി, സെക്രട്ടറി വി. ബാലചന്ദ്രൻ, ട്രസ്റ്റ് ഭാരവാഹികളായ എം.പി. ഗോപാലകൃഷ്ണൻ, സുരേഷ് പരുമല, ഡി. ആത്മലാൽ, പി.ആർ. മഹേഷ് കുമാർ, സെക്രട്ടറി പ്രഫ. കെ.വി. സുരേന്ദ്രനാഥ്, അജിത് തിരുമൂലപുരം, പ്രഫ. എ.ടി. ളാത്തറ, രമേശ്വരിയമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മാത്യു ടി.തോമസ് എം.എൽ.എ, കെ. അനന്ത ഗോപൻ, ആർ. സനൽകുമാർ, മുനിസിപ്പൽ ചെയർപേഴ്സൻ ബിന്ദു ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രലേഖ, സുധീഷ് വെൺപാല, കൈപ്പട്ടൂർ തങ്കച്ചൻ, പ്രഫ. എ.ടി. ളാത്തറ (രക്ഷാധികാരികൾ), ഫ്രാൻസിസ് വി. ആന്‍റണി (ചെയർ), പ്രഫ.കെ.വി സുരേന്ദ്രനാഥ് (ജനറൽ കൺവീനർ). 'വിരമിക്കൽ പ്രായം അറുപതായി ഏകീകരിക്കണം' തിരുവല്ല: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കൽ പ്രായം അറുപതായി ഏകീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്‍റർ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 2014ന് ശേഷം നിയമനം ലഭിച്ച കോൺട്രിബ്യൂട്ടറി പെൻഷൻകാരുടെ വിരമിക്കൽ പ്രായം അറുപതാണ്. മറ്റുള്ളവരുടെയും സമാനരീതിയിൽ ഏകീകരിക്കാൻ സർക്കാർ തയാറാകണമെന്നും ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. ബിനു അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ജോൺ മാത്യു, ഷൈനി മാത്യു. ബൈജു തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story