Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബൈക്കിലെത്തി...

ബൈക്കിലെത്തി അധ്യാപികയുടെ മാലപൊട്ടിക്കാൻ ശ്രമം

text_fields
bookmark_border
പന്തളം: തോന്നല്ലൂർ ഭാഗത്ത് സ്‌കൂൾ അധ്യാപികയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. എം.സി റോഡിൽനിന്ന്​ തിരിഞ്ഞ് തോന്നല്ലൂർ കാണിക്കവഞ്ചിക്കരികിലൂടെയുള്ള റോഡിലൂടെ സ്‌കൂട്ടറിൽ വീട്ടിലേക്കുപോകുമ്പോഴാണ് പിന്നിൽനിന്ന് ബൈക്കിലെത്തിയ യുവാവ് കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിക്കാൻ ശ്രമം നടത്തിയത്. മാല നഷ്ടപ്പെട്ടില്ല. കഴുത്തിന് സാരമായി പരിക്കേറ്റ ഇവർ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചിത്സതേടി. കഴിഞ്ഞ ആറിന്​ വൈകീട്ട്​ പന്തളം എൻ.എസ്.എസ് കോളജിന് സമീപം ശ്രീകൃഷ്ണ സ്വാമിക്ഷേത്ര റോഡിൽ എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ ജീവനക്കാരി കടക്കാട് അനീഷ് ഭവനിൽ തങ്കമണിയുടെ (54) രണ്ടരപ്പവ‍‍ൻെറ മാല ബൈക്കിലെത്തിയ ഒരാൾ അപഹരിച്ചിരിക്കുന്നു. സഹോദരിക്കൊപ്പം നടന്നുപോകുമ്പോഴാണ്​ മാല അപഹരിച്ചത്. പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിനെ കഴിഞ്ഞില്ല. സി.സി ടി.വി കാമറകൾ പരിശോധിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞദിവസം പന്തളം പൊലീസ് സ്റ്റേഷന് സമീപമാണ് അധ്യാപികയുടെ മാല പൊട്ടിക്കാൻ ശ്രമമുണ്ടായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story