Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:34 AM IST Updated On
date_range 16 Feb 2022 5:34 AM ISTകടമ്പനാട് പഞ്ചായത്തിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു
text_fieldsbookmark_border
അടൂർ: കടമ്പനാട് പഞ്ചായത്തിൻെറ വിവിധ കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു. പഞ്ചായത്തിലെ ജനങ്ങളുടെ അഭ്യർഥന മാനിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻെറ എം.എൽ.എ ഫണ്ട് വിനിയോഗിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. കല്ലുകുഴി ജങ്ഷൻ, കുണ്ടോംവെട്ടത്ത് മലനട ജങ്ഷൻ, ഗണേശവിലാസം, പാണ്ടിമലപ്പുറം, കൊച്ചുകുന്നുംമുക്ക് എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വിവിധ കേന്ദ്രങ്ങളിൽ സ്വിച്ച്ഓൺ ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല മധു, പഞ്ചായത്ത് അംഗങ്ങളായ ഷീജ കൃഷ്ണൻ, ചിത്ര രഞ്ജിത്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അരുൺ കെ.എസ് മണ്ണടി, എ.ആർ. അജീഷ് കുമാർ, റിജു കെ. ബാബു, റെജിമോൻ, രഞ്ജിത്, ഷണ്മുഖൻ, ബാലകൃഷ്ണൻ, അജു ബേബി, ശ്രീകല തുടങ്ങിയവർ സംസാരിച്ചു. PTL ADR Highmastlight കടമ്പനാട് പഞ്ചായത്തിൽ ഹൈമാസ്റ്റ് വിളക്കിൻെറ സ്വിച്ച് ഓൺ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story