Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രധാനമന്ത്രിക്ക്​...

പ്രധാനമന്ത്രിക്ക്​ പോസ്റ്റ് കാർഡ് അയക്കൽ തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: മുതിർന്ന പൗരന്മാർക്ക് അനുവദിച്ച റെയിൽവേ കൺസെഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രധാനമന്ത്രിക്ക്​ പോസ്റ്റ് കാർഡ് അയക്കുന്ന പ്രതിഷേധ പരിപാടി നടത്തി. ജില്ലതല ഉദ്ഘാടനം മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനവും 58 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും കൺസെഷൻ നിലവിലുണ്ടായിരുന്നത് 2020 മാർച്ച് മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു. ആനുകൂല്യ പുനഃസ്ഥാപിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത്​ 50,000 പോസ്റ്റ് കാർഡ് പ്രധാനമന്ത്രിക്ക് അയച്ചാണ്​ പ്രതിഷേധിച്ചത്​. ജില്ല വൈസ് പ്രസിഡന്‍റ്​ കെ.യു. മന്മദൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സുരേഷ് ബാബു, യോഹന്നാൻ കൊന്നയിൽ, രാജേന്ദ്ര വർമ, എബ്രഹാം മാത്യു എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ മാർച്ച്​ നടത്തി പത്തനംതിട്ട: തൊഴിലില്ലായ്മ വർധിപ്പിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ മാർച്ചും ധർണയും നടത്തി. അബാൻ ജങ്​ഷനിൽ നിന്നാരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റാഫീസ് പടിക്കൽ സമാപിച്ചു. ധർണ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സംഗേഷ് ജി.നായർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി.ബി. സതീഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. മനു, ആർ. ശ്യാമ, ജില്ല ട്രഷറർ ബി. നിസാം, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story