Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:33 AM IST Updated On
date_range 16 Feb 2022 5:33 AM ISTമീഡിയവൺ സംപ്രേഷണ വിലക്ക്: വ്യൂവേഴ്സ് ഫോറം ഐക്യദാർഢ്യ സംഗമം നടത്തി
text_fieldsbookmark_border
പത്തനംതിട്ട: മീഡിയവൺ ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വ്യൂവേഴ്സ് ഫോറത്തിൻെറ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ ഐക്യദാർഢ്യ സംഗമം നടത്തി. ഗാന്ധി സ്ക്വയറിൽ നടന്ന സംഗമം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഫോറം കൺവീനർ എം.എം. ഷാജി അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് ബി ജില്ല പ്രസിഡന്‍റ് പി.കെ. ജേക്കബ്, എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം, ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡന്‍റ് ഷിബു, കേരള കോൺഗ്രസ് എം. മണ്ഡലം പ്രസിഡന്‍റ് മാത്യു മരോട്ടിമൂട്ടിൽ, ഷാനവാസ് പന്തളം, പി.എച്ച്. റഷീദ്, ഒ.എം. ഹനീഫ എന്നിവർ സംസാരിച്ചു. Ptl rni_1 mediaone ഫോട്ടോ: മീഡിയവൺ സംപ്രേഷണ വിലക്കിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ വ്യൂവേഴ്സ് ഫോറത്തിൻെറ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ സംഗമം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
