Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി...

കാട്ടുപന്നി ഹോട്​സ്​പോട്ട്: റാന്നി നിയോജകമണ്ഡലം ഒഴിവായത് എം.എൽ.എയുടെ അനാസ്ഥമൂലം –എം.പി

text_fields
bookmark_border
റാന്നി: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതി‍ൻെറ ഭാഗമായി തയാറാക്കിയ ഹോട്ട്സ്പോട്ട് വില്ലേജുകളുടെ പട്ടികയിൽനിന്ന്​ റാന്നി നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഒഴിവായത് എം.എൽ.എയുടെ അനാസ്ഥ മൂലമാണെന്ന്​ ആന്‍റോ ആന്‍റണി എം.പി. കോൺഗ്രസ് റാന്നി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് കോൺഗ്രസ് ജനപ്രതിനിധികളുടെ ഡി.എഫ്.ഒ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളും കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടുകയാണ്. ഇത് വനംവകുപ്പി‍ൻെറ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ എം.എൽ.എക്ക്​ വീഴ്ച പറ്റി. ജനജീവിതത്തെ സാരമായി ബാധിക്കുന്ന കാട്ടുജീവികളെ ക്ഷുദ്ര ജീവികളായി നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജുകളിലും പ്രഖ്യാപിക്കണമെന്ന്​ എം.പി ആവശ്യപ്പെട്ടു. തുടർ സമരപരിപാടികളുടെ ഭാഗമായി എല്ലാ വില്ലേജുകളിലും കേന്ദ്രീകരിച്ച് പ്രതിഷേധ കർഷക കൂട്ടായ്മകൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്‍റ്​ രാജു മരുതിക്കൽ അധ്യക്ഷതവഹിച്ചു. ടി.കെ. സാജു, എബ്രഹാം മാത്യു, സതീഷ് കെ.പണിക്കർ, ടി.കെ. ജയിംസ്, എ.ജി. ആനന്ദൻ പിള്ള, രാജൻ നീറംപ്ലാക്കൽ, എ.ടി. ജോയിക്കുട്ടി, ഷാജി നെല്ലിമൂട്ടിൽ, ജെസി അലക്സ്‌, അനിത അനിൽകുമാർ, ബീന ജോബി, പ്രമോദ് മന്ദമരുതി, ബെന്നി മാഠത്തുംപടി, തോമസ് ടി.മാത്യു, ജോൺ എബ്രഹാം, അന്നമ്മ തോമസ്, സാംജി ഇടമുറി, സിന്ധു സഞ്ചയൻ എന്നിവർ സംസാരിച്ചു. ptl rni _4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story